തിരുവനന്തപുരം: അപൂര്‍വ ഇനം ആഫ്രിക്കന്‍ പക്ഷികളുമായി ഒരു തിരുവനന്തപുരം സ്വദേശി. ലോകത്തിലെ തന്നെ അപൂര്‍വ ഇനത്തില്‍പ്പെട്ട പക്ഷികളുടെ ശേഖരമാണ് തിരുവനന്തപുരം സ്വദേശി സുരേഷ് കുമാറിനുള്ളത്. സണ്‍കോണറോണ്‍, ലൂറ്റീന, ഗ്രേ പാരറ്റ് എന്ന അപൂര്‍വ ഇനം ആഫ്രക്കിന്‍ പക്ഷികള്‍ ഇദ്ദേഹത്തിന്റെ ശേഖരത്തില്‍ സവിശേഷ ശ്രദ്ധ നേടുന്നവയാണ്. പക്ഷികളെ നന്നായി പരിചരിക്കുകയും അവയ്ക്കു വേണ്ട സംരക്ഷണം നല്‍കുകയും ചെയുന്ന സുരേഷ് ഇന്ന് ആയിരത്തില്‍പ്പരം പക്ഷികളുമായി തന്റെ ശേഖരം വിപുലമാക്കിയിരിക്കുകയാണ്. ബാല്യം മുതല്‍ സുരേഷ് കുമാര്‍ പക്ഷികളെ സ്‌നേഹിച്ചിരുന്നു. ഇതാണ് പക്ഷിവളര്‍ത്തിലേക്കു മാറാന്‍ പ്രേരണയായി മാറിയത് എന്നാണ് അദ്ദേഹം പരയുന്നത്. സണ്‍കോണറോണ്‍, ലൂറ്റിന, ഗ്രേ പാരറ്റ് തുടങ്ങിയ അപൂര്‍വ പക്ഷികള്‍ ഇദ്ദേഹത്തിന്റെ പക്ഷിവളര്‍ത്തല്‍ കേന്ദ്രത്തിലുണ്ട്. ഇതിനു പുറമെ ആഫ്രിക്കന്‍ ലൗ ബേഡ്‌സിന്റെ അപൂര്‍വ ഇനങ്ങളും ഫിഷര്‍ ഒപ്ലൈന്‍ എന്ന സവിശേഷ ഇനവും സുരേഷ് കുമാറിന്റെ പക്ഷി ശേഖരത്തിലെ ശ്രദ്ധേയമായ ഇനങ്ങളാണ്. നേരെത്ത ബാങ്കിലാണ് സുരേഷ് കുമാര്‍ ജോലി ചെയ്തിരുന്നത്. ഇന്നു പൂര്‍ണ സമയം പക്ഷി വളര്‍ത്തലിലാണ് ശ്രദ്ധ. ഇദ്ദേഹത്തിന്റെ പക്ഷി വളര്‍ത്തല്‍ എട്ടു വര്‍ഷത്തില്‍ അധികമായി തുടരുകയാണ്.
Post Your Comments