
രാജ്‌കോട്ട്: എന്നു വിരമിക്കുമെന്നു വെളിപ്പെടുത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്ലി. തിങ്കളാഴ്ച്ച 29-ാം വയസിലേക്ക് പ്രവേശിക്കുന്ന സമയത്താണ് ഇന്ത്യന്‍ നായകന്റെ ഈ വെളിപ്പെടുത്തല്‍. താരം മിന്നും ഫോമിലാണ്. കൂടാതെ ഏകദിന, ട്വന്റി-20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്താണ് കോഹ്ലി. കരിയറില്‍ ഇതിനകം തന്നെ നിരവധി റിക്കോര്‍ഡുകളാണ് കോഹ്ലി സ്വന്തമാക്കിയത്. യുവതാരത്തെ ആരാധകരും മുതിര്‍ന്ന ക്രിക്കറ്റ് താരങ്ങളും താരതമ്യം ചെയുന്നത് ഇതിഹാസ താരമായ സച്ചിന്‍ ടെന്‍ഡുല്‍ക്കറുമായിട്ടാണ്. എന്നു വിരമിക്കുമെന്ന കാര്യം കോഹ്ലി തുറന്നു പറഞ്ഞത് വെബ് ടോക് ഷോ ആയ ‘ബ്രേക്ക്ഫാസ്റ്റ് വിത്ത് ചാമ്പ്യന്‍സ്’ എന്ന പരിപാടിയിലാണ്.
മനസിലെ വിജയത്തോടെ ഉണ്ടാകുന്ന ആഗ്രഹം അവസാനിക്കുന്ന, കളിക്കളത്തില്‍ പോരാടാനുള്ള പ്രചോദനം അവസാനിക്കുന്ന ദിവസം താന്‍ വിരമിക്കും. വെറുതെ ടീമില്‍ തുടരാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. ശരീരത്തിനു സാധിക്കുന്നതിനു അധികം കരിയര്‍ തുടരുകയില്ല. ദിവസം ചെയുന്ന കാര്യങ്ങളോട് അകല്‍ച്ച തോന്നുന്ന സമയം കളി അവസാനിപ്പിക്കുന്നതാണ് നല്ലതെന്നു താരം വ്യക്തമാക്കി.
വിജയത്തിനു വേണ്ടിയുള്ള ശക്തമായ ആഗ്രഹമില്ലാതെ ഗ്രൗണ്ടില്‍ നില്‍ക്കുകയാണെന്ന് തോന്നുന്ന സമയം ക്രിക്കറ്റിനോട് വിടപറയും. ടീമിലെ സാധാരണ അംഗമായി ഒന്നും ചെയാതെ തുടരാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം സാഹചര്യം വന്നാലും കളി അവസാനിപ്പിക്കുമെന്നാണ് ഇന്ത്യന്‍ നായകന്‍ പറയുന്നത്.
Post Your Comments