കോട്ടയം: മുരങ്ങയില ചോദിച്ചെത്തിയ അയല്‍വാസി മുന്‍ അധ്യാപികയുടെ തല അടിച്ചു പൊട്ടിച്ചു. 54 തുന്നലുകളുമായി ഗുരുതര പരിക്കേറ്റ കുമാരനല്ലൂര്‍ വല്ല്യാലുംചുവട് കുറൂര്‍മന സരളാദേവി (70)യെ കോട്ടയം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസി കുമാരനല്ലൂര്‍ പടിഞ്ഞാറെവീട്ടില്‍ പി.വി ഷണ്മുഖത്തെ (55) പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
മുന്‍ വൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്ന് ഗാന്ധിനഗര്‍ പോലീസ് പറഞ്ഞു.
ഷണ്മുഖം മുരിങ്ങയില ആവശ്യപ്പെട്ടപ്പോള്‍ ഒടിച്ചെടുത്തോളൂ എന്നു സരളാദേവി പറഞ്ഞു. എന്നാല്‍, ഒടിച്ചു നല്‍കണമെന്ന് ഷണ്മുഖത്തിന്റെ ആവശ്യത്തെ തുടര്‍ന്ന് മുരിങ്ങയിലെ പറിച്ചെടുക്കുന്നതിനിടെ വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. പട്ടികയ്ക്ക് അടിയേറ്റു നിലത്തുവീണ സരളാദേവിയുടെ നിലവിളി കേട്ടെത്തിയവരാണു ഇവരെ മെഡിക്കല്‍കോളേജ് ആശുപത്രിയിലെത്തിച്ചത്.
സംഭവം നടന്നയുടന്‍ ഗാന്ധിനഗര്‍ എസ്.ഐ. എം.എസ്. ഷിബുവിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തിയെങ്കിലും ഇയാള്‍ രക്ഷപെട്ടിരുന്നു. തുടര്‍ന്ന് ഏറ്റുമാനൂര്‍ സി.ഐ. എ.ജെ.തോമസിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അറസ്റ്റിലായ ഷണ്മുഖത്തെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
മാസങ്ങള്‍ക്കുമുമ്പ് സരളാദേവിയുടെ വസ്തുവിന്റെ അതിരില്‍നിന്ന മരത്തിന്റെ ശിഖിരം മറ്റൊരു അയല്‍വാസിയുടെ പുരയിടത്തിലേയ്ക്ക് ചാഞ്ഞു കിടന്നിരുന്നു. ഇതു ഷണ്മുഖം മുറിച്ചുമാറ്റിയതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.
Post Your Comments