
കൊല്ലം: കൊട്ടിയത്ത് അധ്യാപിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിൽ പ്രതി അബിന്‍ പ്രദീപ് പിടിയിൽ. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് അബിന്‍ പൊലീസ് പിടിയിലാകുന്നത്. കാവ്യലാൽ എന്ന അധ്യാപികയെയാണ് റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അധ്യാപിക മരിച്ചത് മുതല്‍ അബിനും കുടുംബവും ഒളിവിലായിരുന്നു.
സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങിയതിന് പിന്നാലെയാണ് കാവ്യാലാലിന്റെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് കാവ്യയുമായി വിവാഹം ഉറപ്പിച്ച അബിനെതിരെ ആത്മഹത്യാ പ്രേരണക്കും മാനഭംഗത്തിനും കേസെടുത്തിരുന്നു.
Post Your Comments