ലണ്ടന്‍: ഫേസ്ബുക്ക് കണ്ടെത്തിയ ഫേക്ക് അക്കൗണ്ടുകളുടെ എണ്ണം ഞെട്ടിപ്പിക്കുന്നത്. ഫേസ്ബുക്ക് 27 കോടിയോളം ‘ഫേക്ക് അക്കൗണ്ടുകള്‍’ തിരിച്ചറിഞ്ഞതായിട്ടാണ് റിപ്പോർട്ടുകൾ. ഫേസ്ബുക്ക് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത് ബുധനാഴ്ച പുറത്തിറക്കിയ മൂന്നാം പാദ റിപ്പോര്‍ട്ടിലാണ്.
ഫേസ്ബുക്ക് റിപ്പോര്‍ട്ടില്‍ കണക്കു കൂട്ടിയിരുന്നതിനെക്കാള്‍ ദശലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ നിലനില്‍ക്കുന്നതായി കണ്ടെത്താന്‍ കഴിഞ്ഞതായി വ്യക്തമാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ‘ദ ടെലഗ്രാഫ്’ ആണ്. 2017 ലെ മൂന്നാം പാദത്തിലെ 210 കോടി ഉപയോക്താക്കളുടെ കണക്കെടുക്കുമ്പോള്‍ ഇതില്‍ 2-3 ശതമാനത്തോളം പേര്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയവയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post Your Comments