ന്യൂഡല്‍ഹി: ഗിന്നസ് റെക്കോര്‍ഡ് എന്ന ലക്ഷ്യവുമായി ഡല്‍ഹിയില്‍ 918 കിലോയുടെ ഭീമന്‍ കിച്ചടി ഒരുങ്ങി. ലോക ഭക്ഷ്യമേളയുടെ ഭാഗമായാണ് കിച്ചടി തയ്യാറാക്കിയത്. 50 പാചക വിദഗ്ധര്‍ ചേര്‍ന്നാണ് വമ്പൻ തയ്യാറെടുപ്പുകളോടെ ഭീമന്‍ കിച്ചടി തയ്യാറാക്കിയതെന്ന് ഷെഫ് സഞ്ജീവ് കപൂര്‍ പറഞ്ഞു. അരി, ബജ്റ, റാഗി, പരിപ്പ്, പച്ചക്കറികള്‍, മസാലക്കൂട്ടുകള്‍ തുടങ്ങിയ ഉപയോഗിച്ചാണ് കിച്ചഡി ഉണ്ടാക്കിയത്. യോഗ ഗുരു ബാബ രാംദേവ്, കേന്ദ്ര മന്ത്രി ഹര്‍സിമ്രദ് കൗര്‍ ബാദല്‍ തുടങ്ങിയവരും കിച്ചടി തയ്യാറാക്കിയത്.
പോഷക സമ്പുഷ്ടമായ ഭക്ഷണമാണ് കിച്ച്ഡിയെന്നും ശരീരത്തിനാവശ്യമായ എല്ലാ വൈറ്റമിനുകളും ഇതില്‍ അടങ്ങിയിട്ടുണ്ടെന്നും ബാബ രാംദേവ് വ്യക്തമാക്കി. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും കേന്ദ്ര ഭക്ഷ്യവകുപ്പും ചേര്‍ന്നാണ് മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന മേള സംഘടിപ്പിക്കുന്നത്.
Post Your Comments