ഗുജറാത്ത്: കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയോട് ചോദ്യങ്ങളുമായി തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഗുജറാത്തിലെത്തിയ ബിജെപി അധ്യക്ഷൻ അമിത് ഷാ. രാഹുൽ ബിജെപിക്കെതിരെയും നരേന്ദ്ര മോദിക്കെതിരെയും ആഞ്ഞടിച്ചുകൊണ്ടുള്ള പ്രചാരണപരിപാടി അവസാനിപ്പിച്ചതിനു പിന്നാലെയാണ് സന്ദർശനത്തിനായി അമിത് ഷായെത്തിയത്. നർമദ അണക്കെട്ടു പദ്ധതി, യുപിഎ സർക്കാരിന്റെ കാലത്തു സംസ്ഥാനത്തിനു നൽകിയ ആനുകൂല്യങ്ങൾ എന്നിവയിലാണ് ഗുജറാത്തിലെ കച്ചിൽ പ്രസംഗിക്കവെ അമിത് ഷാ ചോദ്യങ്ങളുന്നയിച്ചത്.
ബിജെപി ഗുജറാത്തിന്റെ സത്യാവസ്ഥ ചിത്രീകരിക്കുന്നതിൽനിന്നും വളരെ വ്യത്യസ്തമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനു പിന്നാലെയാണ് ചോദ്യങ്ങളുമായി അമിത് ഷാ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ബിജെപി അവകാശപ്പെടുന്നത് നിങ്ങൾക്ക് എല്ലാം തന്നുവെന്നാണ്. നിങ്ങൾക്കു തൊഴിൽ, നിങ്ങളുടെ കുട്ടികൾക്കു വിദ്യാഭ്യാസം, ചികിൽസ തുടങ്ങിയവ ലഭിച്ചിട്ടുണ്ടോ. നിങ്ങളൊരു സെൽഫിയെടുക്കുമ്പോൾ ചൈനയിലെ യുവാവിനാണ് അതിന്റെ ഗുണം ലഭിക്കുകയെന്ന് രാഹുൽ ഗുജറാത്തിലെ പര്യടനത്തിനിടെ പറഞ്ഞിരുന്നു.
രാഹുൽ ഗാന്ധിയോട് അമിത് ഷാ ഉന്നയിച്ച ചോദ്യങ്ങൾ ഇവ:
1. നർമദ പദ്ധതിയുടെ പൂർത്തീകരണത്തിനു യുപിഎ സക്കാർ അനുമതി നൽകാതിരുന്നത് എന്തുകൊണ്ടാണ്?
2. നർമദ അണക്കെത്തിന്റെ ഗേറ്റുകൾ അടയ്ക്കാൻ കോൺഗ്രസ് എന്തുകൊണ്ട് അനുമതി നൽകിയില്ല?
3. കച്ചിലെ ഉപ്പ് നിർമാണ തൊഴിലാളികൾക്ക് പ്രത്യേക സഹായം നൽകാത്തതെന്തു കൊണ്ടാണ്?
4. യുപിഎ അധികാരത്തിലിരുന്നപ്പോൾ ഗാന്ധിനഗറിനും ധനസഹായം ലഭിച്ചില്ല. എന്തുകൊണ്ട്?
5. ക്രൂഡ് ഓയിൽ ധനസഹായം വർഷങ്ങളോളും ഗുജറാത്തിന് അനുവദിക്കാതിരുന്നതിനു പിന്നിൽ എന്തായിരുന്നു?
Post Your Comments