റോം: ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ ഇന്ത്യയില്‍നിന്നും കടത്തിയ 376 കോടി രൂപ വിലമതിക്കുന്ന മയക്കു മരുന്ന് കലര്‍ന്ന വേദനാ സംഹാരികള്‍ പിടിച്ചെടുത്തു. ഫൈറ്റര്‍ ഡ്രഗ് എന്നാണ് ഇവ ഭീകരവാദികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. മുറിവേല്‍ക്കുന്ന ഘട്ടങ്ങളില്‍ വേദന കുറയ്ക്കാനും ക്ഷീണം കുറയ്ക്കാനും ഈ മരുന്ന് ഉപകാരം ചെയ്യും.
ഇന്ത്യയിൽ നിന്ന് കപ്പൽ മാർഗ്ഗം കണ്ടെയ്നറിലാക്കി ലിബിയയിലേക്ക് കൊണ്ടുപോയ ട്രമഡാൾ എന്ന ഗുളികകൾ ആണ് പിടിച്ചെടുത്തത്.ദക്ഷിണഇറ്റലിയിലെ പോര്‍ട്ട് ഓഫ് ഗിയോയ ടോറോ തുറമുഖത്ത് വച്ച് ഇറ്റാലിയന്‍ സുരക്ഷാസേന ഇവ പിടിച്ചെടുത്തത്. വേദനസംഹാരിയെന്ന നിലയിലാണ് ഈ ഗുളികകള്‍ ഇസ്ലാമിക്സ്റ്റേറ്റ് ഭീകരര്‍ക്കിടയില്‍ പ്രചാരം നേടിയതെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്.
യുദ്ധമുഖത്ത് പ്രവര്‍ത്തിക്കുന്ന ഇസ്ലാമിക് സ്റ്റേറ്റസ് ഭീകരര്‍ക്ക് ഗുളിക ഒന്നിന് രണ്ട് യൂറോ വച്ചാണ് ഇവ വാങ്ങുന്നത്.
Post Your Comments