കുവൈത്ത് സിറ്റി: ബീച്ചില്‍ മാലിന്യം നിക്ഷേപിക്കുന്നവർക്ക് എതിരെ കടുത്ത നടപടിക്കു തീരുമാനം. കുവൈത്തിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം എടുത്തത്. കുവൈത്ത് പരിസ്ഥിതി സംരക്ഷണ അതോറിറ്റിയാണ് നടപടി എടുക്കുക. ഇവിടെ മാലിന്യം നിക്ഷേപിക്കുന്നവർക്കു 10,000 ദീനാര്‍ പിഴ ഈടാക്കാനാണ് തീരുമാനം. മാത്രമല്ല ബീച്ചില്‍ ശീശ പുകച്ചാല്‍ 50 ദീനാറും പിഴ നല്‍കണം. ഇതു നിരീക്ഷിക്കാനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. ഈ സംഘത്തില്‍ സംരക്ഷണ അതോറിറ്റി, പരിസ്ഥിതി പോലീസ്, മുനിസിപ്പാലിറ്റി എന്നിവരുടെ പ്രതിനിധികള്‍ ഉണ്ടാകും.
ഇതിനു പുറമെ ആഹാരപദാർത്ഥങ്ങളുടെ മാലിന്യം ഉപേക്ഷിക്കുന്നതും നിരോധിത സ്ഥലങ്ങളില്‍ മാംസം ചുടുന്നതും നിയമലംഘനമാണ്. ഇത്തരം തെറ്റു ചെയുന്നവർക്ക് 5000 ദീനാര്‍ മുതല്‍ 10,000 ദീനാര്‍ വരെ പിഴ ശിക്ഷ വിധിക്കാനുള്ള വകുപ്പുണ്ടെന്നു അധികൃതർ അറിയിച്ചിട്ടുണ്ട്.
Post Your Comments