തലശേരി: മുഖ്യമന്ത്രി പിണറായി വിജയനെ മുണ്ടുടുത്ത മോദിയെന്നു വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മോദിയെ പോലെ തന്നെ പിണറായിയും മാധ്യമപ്രവർത്തകരെ കാണുകയില്ലെന്നു ചെന്നിത്തല പറഞ്ഞു. സിപിഎമ്മിനു സംഘപരിവാറുമായി ചില രഹസ്യധാരണകളുണ്ട്. പിണറായി രഹസ്യമായി ആർഎസ്എസുമായി കൂടിക്കാഴ്ച്ച നടത്തി. മാധ്യമപ്രവർത്തകർ അവിടെ എത്തിയപ്പോൾ കടക്കൂ പുറത്ത് എന്നു മുഖ്യമന്ത്രി ആജ്ഞാപിച്ചു.
സംസ്ഥാനത്ത് ശശികല നടത്തുന്ന പ്രസംഗം വിദ്വേഷജനകമാണ്. ഇതിനു എതിരെ കേസ് എടുക്കാൻ ഇടതുപക്ഷത്തിനു ധെെര്യമില്ല. പക്ഷേ മുസ്ലിം പണ്ഡിതർക്കെതിരേ കേസ് എടുക്കുന്നുണ്ട്. മാത്രമല്ല ഇവിടെ ആർഎസ്എസുകാർക്ക് എതിരെ കേസ് എടുക്കാൻ സിപിഎം തയാറായിട്ടില്ല. ഇതു സിപിഎം ബിജെപി ബന്ധത്തിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.
Post Your Comments