Latest NewsNewsInternational

ഗിസ പിരമിഡില്‍ ഒളിഞ്ഞിരിക്കുന്നത് ആര്‍ക്കും പുറത്തുകൊണ്ടുവരാനാകാത്ത നിഗൂഢ രഹസ്യങ്ങള്‍ : പിരമിഡിന്റെ ഉള്ളിലെ പ്രധാന കണ്ടെത്തലുമായി ഗവേഷകര്‍

 

പാരിസ് : ലോകാദ്ഭുതങ്ങളിലൊന്നായ ഈജിപ്തിലെ ഗിസ പിരമിഡില്‍ നൂറടിയിലേറെ നീളത്തിലുള്ള വായുരഹിതസ്ഥലം കണ്ടെത്തി. സ്‌കാന്‍പിരമിഡ്‌സ് പ്രോജക്ടിന്റെ ഭാഗമായുള്ള രാജ്യാന്തര ഗവേഷകരാണു വായുരഹിത സ്ഥലം കണ്ടെത്തിയത്. 2015 മുതല്‍ നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ ജാപ്പനീസ്, ഫ്രഞ്ച് ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടിരിക്കുന്നത്. പിരമിഡിന്റെ ഗ്രാന്‍ഡ് ഗാലറിയുടെ വലുപ്പത്തോടു സമാനമാണ് ഇപ്പോള്‍ കണ്ടെത്തിയ വായുരഹിതസ്ഥലത്തിന്റെ വലുപ്പവും.

അതേസമയം, നിഗൂഢത നിറഞ്ഞ ഇങ്ങനെയൊരു നിര്‍മിതിയുടെ ഉദ്ദേശമെന്തെന്നും ഇവിടെയെന്താണുള്ളതെന്നും ഒരെണ്ണമാണോ അതോ വിവിധ വായുരഹിത മണ്ഡലങ്ങളുണ്ടോയെന്നതിലും വ്യക്തതയില്ല. നേരത്തേ, പിരമിഡിന്റെ വടക്കന്‍ മുഖഭാഗത്തു ചെറിയ വായുരഹിത സ്ഥലം സ്‌കാന്‍പിരമിഡ്‌സ് കണ്ടെത്തിയിരുന്നു.

മൗഗ്രഫി എന്ന സാങ്കേതികവിദ്യയാണു ഗവേഷകര്‍ ഉപയോഗിച്ചത്. വലിയ പാറകള്‍ക്കുള്ളിലെ സാന്ദ്രതാ വ്യത്യാസം മനസ്സിലാക്കാന്‍ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. ബിസി 2509നും 2483നും ഇടയില്‍ ഖുഫു ഫറവോയുടെ ഭരണകാലത്താണു ഗിസായിലെ പിരമിഡ് നിര്‍മിച്ചത്. ഈജിപ്തിലെ പിരമിഡുകളില്‍ ഏറ്റവും വലിയതാണ് ഗിസ പിരമിഡ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button