Latest NewsKerala

മുക്കം സമരം ; സുപ്രധാന തീരുമാനവുമായി യുഡിഎഫ്

കോഴിക്കോട് ; “മുക്കം എരഞ്ഞിമാവില്‍ നടക്കുന്ന ഗെയ്ൽ വിരുദ്ധ സമരം യുഡിഎഫ്. ഏറ്റെടുക്കുമെന്ന്” മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരൻ. ”സമരം നടക്കുന്ന എരഞ്ഞിമാവിലെത്തി ജനങ്ങളോട് സംസാരിക്കുകയായിരുന്നു വി.എം. സുധീരന്‍. ജനകീയ സമരങ്ങളെ അടിച്ചമര്‍ത്തുന്ന രീതി കമ്യൂണിസ്റ്റുകാര്‍ക്ക് ചേര്‍ന്നതല്ല. ജനങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഈദി അമീന്‍റെ സര്‍ക്കാരല്ല കേരളത്തിലുള്ളത്. ജനകീയ കേരളത്തിന് ചേര്‍ന്ന നടപടിയല്ല ഇതെന്നും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ച്‌ സമരസമിതിയുമായും ജനപ്രതിനിധികളുമായും ചര്‍ച്ച നടത്തണമെന്നും” വി.എം. സുധീരന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button