
തൃശൂര്‍: യുഡിഎഫ് ആഗ്രഹിക്കുന്നത് ഇടതുസര്‍ക്കാര്‍ വികസനം കൊണ്ടുവരാന്‍ പാടില്ല എന്നാണെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പാചക വാതക പൈപ്പ് ലൈന്‍ പദ്ധതി ആരംഭിച്ചത് യുഡിഎഫ് സര്‍ക്കാരാണ്. പക്ഷേ ഇപ്പോള്‍ അവര്‍ പദ്ധതിയെ എതിര്‍ക്കുകയാണ്. അത് എന്തിനാണെന്നു കോടിയേരി ചോദിച്ചു. സംസ്ഥാനത്ത് ഇടതു സര്‍ക്കാര്‍ ഭരണം നടത്തുമ്പോള്‍ വികസനം കൊണ്ടുവരാന്‍ പാടില്ല എന്നാണെന്നു യുഡിഎഫിന്റെ അഭിലാഷം.
ജനങ്ങളെ തെറ്റിധരിപ്പിച്ചാണ് ഗെയില്‍ വിരുദ്ധ സമരം നടത്തുന്നത്. ഇതിനു യുഡിഫ് കൂട്ടുനില്‍ക്കരുത്. വടക്കന്‍ മേഖല ജനജാഗ്രതാ യാത്രയുടെ സമാപന സമ്മേളനത്തില്‍ തൃശൂരില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി. യുഡിഫ് നടത്തുന്ന യാത്ര ആര്‍എസ്എസ് ശക്തിപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments