കോട്ടയം: കോട്ടയം ജില്ലാ പ്രസിഡന്റ് സ്ഥാന തര്‍ക്കത്തില്‍ യുഡിഎഫ് നേതൃത്വത്തിനെതിരെ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ ജോസഫ്. യുഡിഎഫ് നേതൃത്വം തെറ്റായ തീരുമാനം എടുത്തെന്ന് ജോസഫ് പറഞ്ഞു. ഭീഷണിക്കു വഴങ്ങിയാണ് യുഡിഎഫിന്റെ തീരുമാനം. മുന്നണി വിടുമെന്ന ജോസ് കെ മാണി ഭീഷണിപ്പെടുത്തി. അതുകൊണ്ടാണ് തീരുമാനത്തിന് വഴങ്ങിയതെന്നും ജോസഫ് ആരോപണം ഉന്നയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം ഉണ്ടെന്നും പി.ജെ ജോസഫ് അറിയിച്ചു. കാര്യങ്ങള്‍ വിലയിരുത്താന്‍ നാളെയും മറ്റന്നാളും യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.
ജോസഫ് – ജോസ് കെ മാണി വിഭാഗങ്ങള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിനായുള്ള തര്‍ക്കത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടത്. തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനം പങ്കിട്ടെടുക്കണമെന്ന യു.ഡി.എഫ് നിര്‍ദ്ദേശം ജോസ് പക്ഷവും ജോസഫ് പക്ഷവും അംഗീകരിക്കുകയായിരുന്നു. ധാരണയുടെ അടിസ്ഥാനത്തില്‍ ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ സെബാസ്റ്യന്‍ കുളത്തുങ്കലിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.
Post Your Comments