തിരുവനന്തപുരം : ജി.എസ്.ടി വന്നതോടെ പ്രാബല്യത്തിലായ വിലകുറവ് ജനങ്ങളിലെത്തിക്കാത്ത 335 വ്യാപാരികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ജി.എസ്.ടി വകുപ്പ് കേന്ദ്രത്തിന് കത്ത് നല്‍കി.
വ്യാപാരികളുടെ പട്ടികയും കൊള്ള വില ഈടാക്കിയതിന്റെ ബില്‍ അടക്കമുള്ള തെളിവുകള്‍ സഹിതമാണ് സംസ്ഥാന സമിതി കേന്ദ്രത്തെ അറിയിക്കാന്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന് നടപടിയെടുക്കാന്‍ അധികാരമില്ലാത്തതിനാലാണ് കേന്ദ്ര കൊള്ള വില വിരുദ്ധ സമിതിയ്ക്ക് കൈമാറിയത്. ജി.എസ്.ടിയുടെ പേരില്‍ വ്യാപാരികള്‍ നടത്തുന്ന കൊള്ളയ്‌ക്കെതിരെ സംസ്ഥാനം നടപടിയിലേയ്ക്ക് നീങ്ങുന്നത് ഇത് ആദ്യമായാണ്.
സംസ്ഥാനത്ത് അനധികൃത നികുതി പിരിവ് നടത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി ഇനിയും ഉണ്ടാകുമെന്നും സംസ്ഥാന ജി.എസ്.ടി വകുപ്പ് അറിയിച്ചു.
Post Your Comments