ന്യൂഡല്‍ഹി: പ്രവാസി ഇന്ത്യക്കാര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് (ഇ.പി.എഫ്) പരിരക്ഷ നല്കാന് പദ്ധതി. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടത്തെ സാമൂഹിക സുരക്ഷ പദ്ധതി ആരംഭിക്കാൻ തീരുമാനം. വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവിടത്തെ സാമൂഹിക സുരക്ഷ പദ്ധതിയില്‍ നിന്ന് സ്വയം ഒഴിവായ ശേഷം ഇ.പി.എഫ് പരിരക്ഷ നേടാവുന്നതാണ്. ജോലി ചെയ്യുന്ന രാജ്യത്തെ സാമൂഹിക സുരക്ഷ പദ്ധതിയില്‍ നിന്ന് ഒഴിവാകുന്നതു വഴി തൊഴില്‍ദാതാക്കള്‍ക്ക് ഇരട്ട സാമൂഹിക സുരക്ഷ വിഹിതം നല്കുന്നതില് നിന്ന് ഒഴിവാകാന്‍ കഴിയും.
തൊഴിലാളി സൗഹൃദ പരിപാടി എന്ന നിലയിലാണ് പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നതെന്ന് കേന്ദ്ര പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ വി.പി. ജോയി പറഞ്ഞു. കുറഞ്ഞ കാലത്തേക്ക് വിദേശത്ത് തൊഴിലെടുക്കാന്‍ പോകുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് വലിയ സഹായമായിരിക്കും പദ്ധതിയെന്ന് അദ്ദേഹം വ്യക്തമാക്കി. 18 രാജ്യങ്ങളുമായി ഇതിന് കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞിട്ടുണ്ട്. തൊഴിലെടുക്കുന്നതിന് വിദേശത്തു പോകുന്ന തൊഴിലാളിക്ക് കവറേജ് സര്‍ട്ടിഫിക്കറ്റ് കിട്ടും. ഇതിനു വേണ്ടി ഒാണ്‍ലൈനില്‍ അപേക്ഷിക്കാം. ഒാണ്‍ലൈനില്‍ തന്നെ സര്‍ട്ടിഫിക്കറ്റ് കിട്ടുകയും ചെയ്യും. ഇ.പി.എഫ്.ഒ വെബ്സൈറ്റില്‍ ഒറ്റപേജ് അപേക്ഷയും ലഭ്യമാണ്.
Post Your Comments