അടിമാലി: ഇടുക്കിയില്‍ ഭര്‍തൃമാതാവിനെ കൊലപ്പെടുത്താന്‍ യുവതി ശ്രമിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍. കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റും മുന്‍ പഞ്ചായത്തംഗവുമായ ബിജുവാണ് വ്യദ്ധമാതാവിനെ കൊലപ്പെടുത്തുവാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവം നടക്കുമ്പോള്‍ ബിജു വീട്ടിലുണ്ടായിരുന്നതായും ബിജു മിനിയുടെ നിത്യസന്ദര്‍ശകനായിരുന്നെന്നും പോലീസ് പറഞ്ഞു.
പ്രതി ബിജുവാണെന്ന് പോലീസിന് വിവരം ലഭിച്ചത് സംഭവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച കസ്റ്റഡിയിലെടുത്ത മരുമകള്‍ മിനിയെ ചോദ്യം ചെയ്തതിലാണ്. തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. ഇരുവരും രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. മിനിയെ ഒട്ടുമിക്ക ദിവസങ്ങളിലും ബിജു സന്ദര്‍ശിക്കുമായിരുന്നു.
ഭര്‍ത്തൃമാതാവ് അച്ചാമ്മ (70) 26ന് അയല്‍വാസിയുടെ മരണാന്തര ചടങ്ങുകള്‍ക്ക് പങ്കെടുക്കുവാന്‍ പോയിരുന്നു. മിനി ബിജുവിനോട് മാതാവ് പോയസമയത്ത് വീട്ടിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും എത്തുവാന്‍ കഴിഞ്ഞിരുന്നില്ല. ചടങ്ങുകള്‍ കഴിഞ്ഞ് വീട്ടില്‍ മടങ്ങിയെത്തിയ അച്ചാമ്മ കുളിക്കാന്‍ കയറിയ സമയത്തെത്തിയ ബിജു വീട്ടിലെത്തി.
മിനിയേയും ബിജുവിനെയും കുളികഴിഞ്ഞിറങ്ങിയ അച്ചാമ്മ മുറിക്കുള്ളില്‍ കണ്ടെത്തിയതാണ് വധശ്രമത്തിലേക്കു നയിച്ചത്. കേബിള്‍ വയര്‍ ഉപയോഗിച്ച് മിനിയുടെ സഹായത്തോടെ ബിജുവാണ് അച്ചാമ്മയെ കൊല്ലാന്‍ ശ്രമിച്ചതെന്ന് ജില്ലാ പോലീസ് മേധാവി കെ.വേണുഗോപാല്‍ അറിയിച്ചു.
Post Your Comments