തിരുവനന്തപുരം: പോലീസുകാരുടെ വ്യായാമക്കുറവിനെ കളിയാക്കി ഡിജിപി ലോക്നാഥ് ബെഹ്റ. വ്യായാമം ചെയ്യാൻ പറഞ്ഞുവിട്ടാൽ പോയി അഞ്ചെട്ട് ഇഡലിയോ അല്ലെങ്കിൽ പൊറോട്ടയും രണ്ടും മൂന്നും പ്ലേറ്റ് ബീഫും മറ്റോ വാങ്ങി കഴിക്കുമെന്ന് അദ്ദേഹം പറയുന്നു. അതുകൊണ്ട് പറഞ്ഞിട്ട് കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടികാണിച്ചു. ഡിജിപിയുടെ അഭിപ്രായപ്രകടനം റൂറൽ ജില്ലാ പൊലീസ് അസോസിയേഷന്റെ ആരോഗ്യസംരക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ്.
‘കേരള പൊലീസിലെ 29 ശതമാനവും പ്രമേഹരോഗികളാണെന്നാണ് പഴയ കണക്കിൽ പറയുന്നത്. ഇതിനു കാരണം അമിതഭക്ഷണവും വ്യായാമരഹിത ജീവിതവുമാണ്. പൊലീസുകാർക്കു വ്യായാമം ചെയ്യണമെന്നു നിർദേശമുള്ളതാണ്. എന്നാൽ, ആരും ചെയ്യാറില്ല. വനിതാ പൊലീസുകാരാണ് പിന്നെയും കുറച്ചെങ്കിലും വ്യായാമം ചെയ്യുന്നതു. പുരുഷന്മാർ ആ സമയത്തു ഭക്ഷണം കഴിക്കുമെന്നും’ ബെഹ്റ പറഞ്ഞു. ഡിജിപി അമിതഭക്ഷണം തടയാൻ പ്രത്യേക നിർദേശവും തമാശരൂപേണ നൽകി. ഒരു ഡയറ്റ് ചാർട്ട് എല്ലാ പൊലീസ് സ്റ്റേഷനിലും തയാറാക്കുക.
Post Your Comments