KeralaLatest NewsGulf

പ്രവാസികൾക്ക് സന്തോഷിക്കാൻ പുനരധിവാസ പദ്ധതികളുമായി സർക്കാർ

തിരുവനന്തപുരം ; പ്രവാസികൾക്ക് സന്തോഷിക്കാൻ റീ–ടേൺ എന്ന പേരിൽ പുനരധിവാസ പദ്ധതികളുമായി സർക്കാർ. 50 കോടി രൂപയുടെ പുനരധിവാസ പദ്ധതി പിന്നാക്ക വിഭാഗ വികസന കോർപറേഷൻ നോർക്ക–റൂഡ്സ് സഹകരണത്തോടെ നടപ്പാക്കുമെന്നും അടുത്ത സാമ്പത്തിക വർഷം ഈ തുക വർധിപ്പിക്കുമെന്നു മന്ത്രി എ.കെ.ബാലൻ അറിയിച്ചു.

പദ്ധതികളുടെ പൂർണ വിവരം ചുവടെ ;

അപേക്ഷ 10 മുതൽ ആരംഭിക്കും

വായ്പ ലഭിക്കണമെങ്കിൽ നോർക്ക–റൂട്സിൽ റജിസ്റ്റർ ചെയ്യണം

20 ലക്ഷംരൂപ പരമാവധി വായ്‌പയായി ലഭിക്കുന്ന പദ്ധതിയിലേക്ക് രണ്ടു വർഷമെങ്കിലും തുടർച്ചയായി പ്രവാസ ജീവിതം നയിച്ച 18–65 പ്രായപരിധിയുള്ളവർക്ക് അപേക്ഷിക്കാം

പദ്ധതി അടങ്കലിന്റെ 95% വരെ വായ്പയും സബ്സിഡിയായി മൂന്ന് ലക്ഷം രൂപ വരെ ലഭിക്കും

7% പരമാവധി പലിശ 3% പലിശ സബ്സിഡി ആദ്യ നാലു വർഷങ്ങളിൽ ലഭിക്കും

20 ലക്ഷം വായ്പയെടുത്തവർ അഞ്ചു വർഷം കൃത്യമായി തിരിച്ചടച്ചാൽ 18.5 ലക്ഷം അടച്ചാൽ മതി

shortlink

Related Articles

Post Your Comments

Related Articles


Back to top button