തിരുവനന്തപുരം: അപകടത്തില്‍പ്പെടുന്നവര്‍ക്ക് ആദ്യത്തെ 48 മണിക്കൂര്‍ ചികിത്സ സൗജന്യമാക്കാൻ സർക്കാർ ഉത്തരവിറക്കും. ട്രോമാ കെയര്‍ സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായാണിത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ചു തീരുമാനം കൈക്കൊണ്ടത്. സാമ്പത്തികശേഷി നോക്കി ചികില്‍സ നിശ്ചയിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്.
ആദ്യ 48 മണിക്കൂറിലെ ചികത്സാചെലവായി വരുന്ന തുക പിന്നീട് ഇന്‍ഷുറന്‍സ് കമ്പനികളില്‍നിന്നു തിരിച്ചുവാങ്ങാനാണ് ഉദ്ദേശിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയ ശേഷം ഇതിന്‍റെ വിശദരൂപം തയാറാക്കും. തമിഴ്നാട് സ്വദേശിയായ മുരുകന്റെ മരണത്തെത്തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.അപകടത്തില്‍പ്പെടുന്നവരെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് സൗകര്യം ഉള്‍പ്പെടെയുള്ളവ ഏര്‍പ്പാടാക്കാനും തീരുമാനമായിട്ടുണ്ട്.
Post Your Comments