അബുദാബി•യു.എ.ഇ വിമാനക്കമ്പനിയായ ഇത്തിഹാദ് പ്രധാന യു.എസ് നഗരത്തിലേക്കുള്ള സര്‍വീസ് അവസാനിപ്പിക്കുന്നു. അമേരിക്കന്‍ എയര്‍ലൈന്‍സ് ഇത്തിഹാദുമായുള്ള കോഡ്‌ഷെയര്‍ കരാര്‍ റദ്ദാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണിത്.
അബുദാബി-ഡാളസ്/ഫോര്‍ത്ത് വര്‍ത്ത് റൂട്ടിലെ സര്‍വീസുകള്‍ മാര്‍ച്ച് 25, 2018 മുതല്‍ അവസാനിപ്പിക്കുകയാണെന്ന് ഇത്തിഹാദ് അറിയിച്ചു. ഡാളസിന് പുറമേ ഷിക്കാഗോ, ലോസ് ആഞ്ചലസ്, ന്യൂയോര്‍ക്ക്, വാഷിംഗ്‌ടണ്‍ തുടങ്ങിയ നഗരങ്ങളിലേക്കാണ് ഇത്തിഹാദ് പറക്കുന്നത്.
ഫോര്‍ത്ത് വര്‍ത്ത് ആസ്ഥാനമായ അമേരിക്കന്‍ എയര്‍ലൈന്‍സ് ഇത്തിഹാമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് കഴിഞ്ഞ ജൂണിലാണ് അറിയിച്ചത്. ഇത് 2018 മാര്‍ച്ചില്‍ നിലവില്‍ വരും. കോഡ്‌ഷെയര്‍ കരാര്‍ റദ്ദാക്കുന്നതോടെ, അമേരിക്കന്‍ എയര്‍ലൈന്‍സ് ഇത്തിഹാദിന് വേണ്ടി ടിക്കറ്റുകള്‍ വില്‍ക്കുന്നതും വിമാനം പങ്കുവയ്ക്കുന്നതും അവസാനിപ്പിക്കും.
ഖത്തര്‍ എയര്‍വേയ്സുമായുള്ള കോഡ്‌ഷെയര്‍ കരാറും അമേരിക്കന്‍ എയര്‍ലൈന്‍സ് റദ്ദാക്കിയതായി സൂചനയുണ്ട്.
അമേരിക്കന്‍ എയര്‍ലൈന്‍സിന്റെത് ഏകപക്ഷീയമായ തീരുമാനമാണെന്നും ഇതോടെ വാണിജ്യപരമായി പിടിച്ചുനില്‍ക്കാനാവാത്തതിനാല്‍ സര്‍വീസ് അവസാനിപ്പിക്കുകയല്ലാതെ മാര്‍ഗമില്ലെന്നും ഇത്തിഹാദ് വ്യക്തമാക്കി.
അമേരിക്കന്‍ എയര്‍ലൈന്‍സ് നടപടിയെ ദൗര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ച ഇത്തിഹാദ് തീരുമാനം പുനപരിശോധിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Post Your Comments