Latest NewsNewsIndia

ഇവിടെ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ ഇവിടുത്തെ ഭാഷ പ​ഠി​ക്ക​ണം: സി​ദ്ധ​രാ​മ​യ്യ

ബം​ഗ​ളൂ​രു: ഇവിടെ ജീ​വി​ക്ക​ണ​മെ​ങ്കി​ൽ ഇവിടുത്തെ ഭാഷ പ​ഠി​ക്ക​ണം എന്ന പരമാർശവുമായി ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ. കന്നന്ധ നിർബന്ധമായും ക​ർ​ണാ​ട​ക​യി​ൽ ജീ​വി​ക്കുന്നവർ അറിഞ്ഞിരിക്കണം. ബം​ഗ​ളൂ​രു​വി​ൽ ക​ർ​ണാ​ട​ക സം​സ്ഥാ​ന രൂ​പീ​ക​ര​ണ വാർഷിക യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ താമസിക്കുന്നവർ ആരായാലും അവർ കന്നന്ധ പഠിക്കണം. ഇതു കൂടാതെ കുട്ടികളെ ക​ന്ന​ഡ പ​ഠി​പ്പിക്കാനും തയാറാകണമെന്നും സി​ദ്ധ​രാ​മ​യ്യ പറഞ്ഞു.

സംസ്ഥാനത്തെ അ​വ​ഹേ​ളിക്കുന്നതിനു തുല്യമാണ് ക​ന്ന​ഡ അറിയാത്തത്. സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും ക​ന്ന​ഡ ഭാ​ഷാ പഠിപ്പിക്കുന്നത് നി​ർ‌​ബ​ന്ധ​മാ​ക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ക​ന്ന​ഡ ഭാ​ഷായെ ആദരിക്കുന്നതും സ്നേഹിക്കുന്നതിനും വ്യക്തികൾ തയാറാകണം. ഇതു ഇതര ഭാ​ഷ​ക​ളെ അ​വ​ഹേ​ളി​ക്കു​കയാണ് എന്നു അ​ർ​ഥ​മി​ല്ലെ​ന്നും മുഖ്യമന്ത്രി കൂട്ടിച്ചേർ‌ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button