Latest NewsNewsInternational

ട്രക്ക് ആക്രമണം ; ഐ എസ് എന്ന് സംശയം

ബൈക്ക് പാത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റി ഏട്ടുപേര്‍ കൊല്ലപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവം ഭീകരാക്രണമെന്ന് സംശയം. ഐഎസ് ഭീകരരാണ് സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.ഐഎസ് ഭീകരരുടേതിന് സമാനമായ പതാകയും ലേഖനങ്ങളും ജനങ്ങള്‍ക്കിടയിലേക്ക് ഇടിച്ചു കയറ്റിയ ട്രക്കില്‍ നിന്നും ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കയിലെ മാന്‍ഹാട്ടനില്‍ തിരക്കേറിയ ചേമ്പേഴ്‌സ് ആന്‍ഡ് വെസ്റ്റ് സ്ട്രീറ്റ് മേഖലയിൽ ഇന്ത്യന്‍ സമയം പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം.അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവറെ പോലീസ് വെടിവെച്ച് വീഴ്ത്തിയ ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് അയാളെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. പ്രതി അപകട നില തരണം ചെയ്തതായി പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button