അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കട്ടെയെന്നും മസ്ജിദ് എവിടെ വേണമെങ്കിലും നിർമ്മിക്കാമെന്നും ഷിയ വഖഫ് ബോര്‍ഡ് മേധാവി വസീം റിസ് വി. ആര്‍ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു വസീം റിസ് വി ഈ പ്രസ്താവന നടത്തിയത്. അയോധ്യയില്‍ സംഘര്‍ഷം ഒഴിവാക്കി സമാധാനം പുനസ്ഥാപിക്കാനുള്ള വഴികളെ കുറിച്ചാണ് ഇരു നേതാക്കളും ചര്‍ച്ച ചെയ്തത്.
‘ശ്രീ രാമന്‍ അയോധ്യയില്‍ ജനിച്ചതുകൊണ്ട് അവിടെ രാമക്ഷേത്രം പണിയണമെന്ന് ഹിന്ദുക്കള്‍ ആഗ്രഹിക്കുന്നു. മുഹമ്മദ് നബി അവിടെയായിരുന്നു ജനിച്ചിരുന്നതെങ്കില്‍ നമുക്ക് അവിടെ മസ്ജിദ് വേണമെന്ന് ആവശ്യപ്പെടാമായിരുന്നു. മുസ്ലീങ്ങളും നേതാക്കളും ഹിന്ദുക്കളുടെ വികാരം മനസിലാക്കണം.ഹിന്ദുക്കള്‍ക്ക് അവരുടെ വിശ്വാസങ്ങളും ആചാരങ്ങളുമായി മുന്നോട്ട് പോകാന്‍ അവകാശമുണ്ട്’ റിസ് വി പറഞ്ഞു.
ഈ വിഷയം രമ്യമായി പരിഹരിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ഇത് പറയുന്നത്. അല്ലാതെ പള്ളി തകർത്തവരുടെ പക്ഷം പിടിച്ചതല്ല.മുസ്ലീങ്ങള്‍ ഭൂരിപക്ഷമുള്ള ഏതെങ്കിലും സ്ഥലത്ത് പള്ളി നിർമ്മിക്കാമെന്നും റിസ്‌വി പറഞ്ഞു.
Post Your Comments