Latest NewsIndiaNews

ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗവേദിയിൽ നിന്നും ജനങ്ങൾ ഇറങ്ങിപ്പോയി

ശ്രീനഗര്‍: ജനങ്ങൾ പ്രതിഷേധിച്ച് ഇറങ്ങിപ്പോയതിനെ തുടർന്ന് ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം തടസപ്പെട്ടു. ശ്രീ ശ്രീ രവിശങ്കര്‍ മുഖ്യപ്രഭാഷണം നടത്തുന്ന വേദിയില്‍ പാകിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുക്കും എന്ന് ജനങ്ങള്‍ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ ആരും പരിപാടിയില്‍ പങ്കെടുത്തിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചാണ് ജനങ്ങൾ ഇറങ്ങിപ്പോയത്.

Read Also: വാഹനാപകടത്തില്‍ ; വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം

കശ്മീരില്‍ പൈഗാം ഇ മൊഹബത്ത് എന്ന് പേരിലായിരുന്നു രവിശങ്കര്‍ പരിപാടി സംഘടിപ്പിച്ചത്. കശ്മീര്‍ പ്രശ്‌നത്തില്‍ കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു ഇത്. പരിപാടിയില്‍ പങ്കെടുത്താല്‍ ജോലി നല്‍കുമെന്നും ട്രെയിനിംഗ് ക്ലാസുകള്‍ നല്‍കുമെന്നുമായിരുന്നു വാഗ്‌ദാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button