ഇസ്ലാമാബാദ്: സഹോദരന്‍ പ്രണയിച്ചതിന് ശിക്ഷയായി 16കാരിയെ നഗ്നയാക്കി തെരുവില്‍ നടത്തിച്ചു. ഒക്ടോബര്‍ 27നാണ് സംഭവം നടന്ന്ത്. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുഖ്വ പ്രവിശ്യയിലാണ് ലോകത്തെ തന്നെ ഞെട്ടിക്കുന്ന ക്രൂരകൃത്യം അരങ്ങേറിയത്. ഒരു മണിക്കൂറോളം പെണ്‍കുട്ടിയെ ഗ്രാമത്തിലൂടെ നടത്തിക്കുകയാണ് ഇവര്‍ ചെയ്തത്.
പെണ്‍കുട്ടിയുടെ സഹോദരന്‍ സജാദും ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടിയും തമ്മില്‍ മൂന്ന വര്‍ഷം മുമ്പ് ഇഷട്ത്തിലായിരുന്നു. എന്നാല്‍ ഇത് ഇഷ്ടപ്പെടാത്ത നാട്ടുകാരില്‍ ചിലര്‍ ഇത് ഒഴിവാക്കുകയും പ്രണയത്തിന്റെ പേരിലുള്ള പ്രശ്നം പരിഹരിക്കാന്‍ സജാദില്‍ നിന്നും ഒരുലക്ഷത്തി അയ്യായിരം രൂപ പിഴയായി വാങ്ങുകയും ചെയ്തു. എന്നിട്ടും മതിയാവാത്ത ചിലരാണ് കുടുംബത്തോട് പക തീര്‍ക്കാന്‍ ശ്രമിച്ചത്.
വെള്ളം എടുത്ത് തിരിച്ചുവരികയായിരുന്ന പതിനാറുകാരിയായ സഹോദരിയെ ഒരുകൂട്ടം യുവാക്കള്‍ ചേര്‍ന്ന് നഗ്നയാക്കിയശേഷം പൊതുമധ്യത്തിലൂടെ നടത്തിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. പ്രധാന പ്രതി ഒളിവിലാണ്.
Post Your Comments