ന്യൂ ഡൽഹി ; “കള്ളവും അശാസ്ത്രീയ ആശയങ്ങളും അടിച്ചേൽപ്പിക്കുന്നവർ ചരിത്രം തിരുത്തി എഴുതുന്നു” എന്ന് സോണിയ ഗാന്ധി. ന്യൂ ഡൽഹിയിൽ നടന്ന ഇന്ദിരാഗാന്ധി പുരസ്കാരദാന ചടങ്ങിൽ സംസാരിക്കവെയ്ൻ സോണിയ ഗാന്ധി ഇക്കാര്യം പറഞ്ഞത്. “നമ്മൾ നമ്മുടെ മണ്ണിനെ വിഴുങ്ങുന്ന ഇരുട്ടിന്റെ ശക്തികൾക്കെതിരെ ധൈര്യമുള്ളവരായിരിക്കണം. രാജ്യം ദേശീയതയുടെ പേരിൽ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. വളർന്നു വരുന്ന അസഹിഷ്ണുതയാണ് നമ്മളിന്ന് സാക്ഷ്യം വഹിക്കുന്നത്. ഇന്ദിരാഗാന്ധി ജീവിതത്തിലൂടനീളം പുരോഗമനവാദവും സഹിഷ്ണുതയുമാണ് പാലിച്ചത്. കൃഷി,വ്യവസായം,സാങ്കേതിവിദ്യ തുടങ്ങിയ കാര്യങ്ങളിൽ രാജ്യത്തെ സ്വയം പര്യാപ്തയിലെത്തിച്ചയാളാണ് ഇന്ദിരയെന്നും രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് അവർ പ്രവർത്തിച്ചതെന്നും” സോണിയ ഗാന്ധി പറഞ്ഞു.
Post Your Comments