Latest NewsKeralaNews

രണ്ട് ലക്ഷം രൂപയുടെ വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടി: ഉപയോഗിച്ചവർ ചികിത്സയിൽ

കാസര്‍ഗോഡ്: രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ പിടികൂടി. നേരത്തെ തന്നെ കാസര് ഗോഡ് പല കടകളിലും വിദേശ നിർമ്മിതമായ വ്യാജ സൗന്ദര്യ വസ്തുക്കൾ വിൽക്കുന്നതായും ഉപയോഗിച്ചവർക്ക് ഗുരുതരമായ ചർമ്മ പ്രശ്നങ്ങൾ ഉണ്ടായതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

അതേസമയം നിര്‍മാണ കമ്പനിയുടെയോ, ലൈസന്‍സിയുടെ പേരോ വിലാസമോ, വിലയോ, അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ വിവരമോ രേഖപ്പെടുത്തിയിട്ടില്ലാത്തതിനാൽ അന്വേഷണം ശ്രമകരമായിരുന്നു. ഇന്നലെ കാസര്‍ഗോഡ് തായലങ്ങാടിയിലെ ഒരു ഗോഡൗണില്‍ നടത്തിയ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ ഡ്രഗ്സ് ഇന്റലിജന്‍സ് വിഭാഗം പിടികൂടിയത്.

ഇവയില്‍ ഭൂരിഭാഗവും പാക്കിസ്ഥാനിലും ചൈനയിലും നിര്‍മിച്ചതാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കമ്പനിയുടെ പേരും വിവരങ്ങളും ഇല്ല. ക്രീം, ലോഷന്‍, സോപ്പ്, പൗഡര്‍ തുടങ്ങി പതിനഞ്ചോളം ഇനങ്ങളിലായി ആയിരത്തോളം സാധനങ്ങളാണ് ഗോഡൗണില് നിന്ന് പിടികൂടിയത്. യുവാക്കള്‍ക്കിടയില്‍ വ്യാജ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ വ്യാപകമായി വിറ്റഴിക്കപ്പെടുന്നുവെന്നും ഉപയോഗിച്ചവർ ചികിത്സ തേടി വരുന്നതായും ചില ചർമ്മ രോഗ വിദഗ്ധരും പറഞ്ഞിരുന്നു.

വിദ്യാനഗര്‍ സ്വദേശി ഇബ്രാഹിം ഖലീലിന്റെ പേരിലുള്ളതാണ് ഗോഡൗണ്‍. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായാണ് റിപ്പോർട്ട്. ഇതിന്റെ പിന്നിൽ ഒരു ലോബി പ്രവർത്തിക്കുന്നതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button