തിരുവനന്തപുരം•ഇനിയും കായല്‍ നികത്തുമെന്ന് പരസ്യവെല്ലുവിളി നടത്തിയ മന്ത്രി തോമസ് ചാണ്ടിയെ മുഖ്യമന്ത്രി പിണറായി വിജയന് ശാസിച്ചു. മന്ത്രി സഭാ യോഗത്തിനിടെ മുറിയിലേക്ക് വിളിച്ചുവരുത്തിയാണ് മുഖ്യമന്ത്രി ശാസിച്ചത്.
കാനം രാജേന്ദ്രന് നയിക്കുന്ന ജനജാഗ്രതാ യാത്രയില്‍ വച്ചായിരുന്നു തോമസ് ചാണ്ടിയുടെ വെല്ലുവിളി. മാർത്താണ്ഡം കായലിലെ ഭൂമിയിലേക്കുള്ള വഴി ഇനിയും നികത്തുമെന്നു മന്ത്രി തോമസ് ചാണ്ടി ഇന്നലെ മാധ്യമങ്ങളോടും പറഞ്ഞിരുന്നു.
തോമസ് ചാണ്ടിയുടെ പ്രസംഗത്തില്‍ സി.പി.എം നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. വിഷയം തിങ്കളാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയേറ്റ് ചര്‍ച്ച ചെയ്യും.
Post Your Comments