മഥുര: ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വെ സ്റ്റേഷനില്‍ കാളയെ കണ്ടു പേടിച്ച് എംപിയും നടിയുമായ ഹേമമാലിനി. ഇവിടെ പെട്ടെന്ന് പരിശോധന നടത്താനായി എത്തിയ എംപിയെ ആണ് കാള വിരട്ടിയത്. കാള പ്ലാറ്റ്ഫോമിലൂടെ പാഞ്ഞുവന്നത് കണ്ട ഹേമമാലിനി പേടിച്ചു പോയി. പെട്ടെന്ന് തന്നെ എംപിയെ സംരക്ഷിക്കാനായി പോലീസുകാര്‍ സുരക്ഷാവലയം തീര്‍ത്തു. പെട്ടെന്ന് കാളയെ തടയനായി ചിലര്‍ കൊമ്പില്‍ പിടികൂടി. പക്ഷേ ഈ ശ്രമം വിഫലമായി. റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ എല്ലാ എംപിമാരും തങ്ങളുടെ മണ്ഡലത്തിലെ റെയില്‍വെ സ്റ്റേഷനില്‍ പരിശോധന നടത്തണം. എന്നിട്ട് അവിടുത്തെ പ്രശ്നങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിർദേശം നൽകിയിരുന്നു. ഈ നിർദേശ പ്രകാരമാണ് ഹേമമാലിനി റെയില്‍വെ സ്റ്റേഷനില്‍ പരിശോധന നടത്തിയത്.
#WATCH: A bull strayed into premises of Mathura Railway Station while BJP MP Hema Malini was there to conduct a surprise inspection. pic.twitter.com/PuE0RFvGQ9
— ANI UP (@ANINewsUP) November 1, 2017
Post Your Comments