ചെന്നൈ : നിലവേമ്പ് കഷായത്തിനെതിരായ ട്വീറ്റുമായി ബന്ധപ്പെട്ട് നടന് കമല്‍ ഹാസനെതിരെ കേസെടുക്കില്ല. ഡെങ്കി പ്രതിരോധ മരുന്നായി തമിഴ്നാട് സര്‍ക്കാര്‍ വിതരണം ചെയ്യുന്ന മരുന്നാണ് നിലവേമ്പ് കഷായം.
ക്രിമിനല്‍ കേസെടുക്കാന്‍ വകുപ്പില്ലെന്നും പ്രഥമ ദ്രിഷ്ട്യാ കേസെടുക്കാനുള്ള തെളിവുകള്‍ ട്വീറ്റിലുണ്ടോയെന്നു പരിശോധിക്കണമെന്നും മദ്രാസ് ഹൈക്കോടതി നിര്‍ദേശം നല്കി.
നിലവേമ്പ് കഷായം പ്രത്യുല്പാദനശേഷിന ശേഷിയെ ബാധിക്കുമെന്ന് പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെതുടര്‍ന്നാണ് ഗവേഷണം നടത്തി പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്നു ഉറപ്പാക്കുന്നതു വരെ വിതരണം നിര്‍ത്തണമെന്നായിരുന്നു കമലഹാസന്റെ ട്വീറ്റ്.
Post Your Comments