
തമിഴിലെ പ്രമുഖ എഴുത്തുകാരനും കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് ജേതാവുമായ മെലന്‍മയി പൊന്നുസ്വാമി അന്തരിച്ചു. അഞ്ചാക്ളാസ് വിദ്യാഭ്യാസം മാത്രമുള്ള മെലന്‍മയിയുടെ കഥകള്‍ സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരുടേയും ദുര്‍ബലരുടെയും ജീവിതമാണ് ആവിഷ്കരിച്ചത്.
2008ല്‍ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടി. മിന്‍സാര പൂ എന്ന ചെറുകഥാസമാഹാരത്തിനാണു പുരസ്‌കാരം ലഭിച്ചത് 22 ചെറുകഥാ സമാഹാരങ്ങളും ആറു നോവലുകളും നിരവധി പ്രബന്ധങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. തമിഴിലെ പ്രമുഖ പ്രസിദ്ധീകരണങ്ങളായ കല്‍കി, ആനന്ദവികടന്‍ എന്നിവയില്‍ എഴുതാറുണ്ടായിരുന്നു. നിരവധി അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
Post Your Comments