തൃശ്ശൂര്‍: ചാലക്കുടി രാജീവ് വധക്കേസില്‍ അഭിഭാഷകനായ സിപി ഉദയഭാനുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷയുടെ ഹൈക്കോടതി വിധി ഇന്ന് .രാജീവിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നും കസ്റ്റഡിയില്‍ എടുക്കണമെന്നുമായിരുന്നു പ്രോസിക്യുഷന്‍റെ നിലപാട്.രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചതിരിഞ്ഞ് ഉദയഭാനുവും പ്രതികളായ ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷനില്‍ വന്നിരുന്നു.കേസുമായി ബന്ധപ്പെട്ട ഫോണ്‍ രേഖകള്‍ പ്രോസിക്യുഷന്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു.
അഭിഭാഷകന്‍ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്നാണ് ഉദയഭാനുവിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു.ഉദയഭാനുവിനെതിരെ തെളിവുണ്ടെന്ന് ചൂണ്ടിക്കാട്ടി 12 പേജ് ഉള്ള റിപ്പോര്‍ട്ട് അന്വേഷണ സംഘം നേരത്തെതന്നെ കോടതിയില്‍ ഹാജരാക്കി.
Post Your Comments