CinemaMovie SongsEntertainment

സ്ത്രീകളെ ശത്രുവാക്കിയാലുണ്ടാകുന്ന പ്രത്യാഘാതം നന്നായി അനുഭവിച്ചു; പ്രതാപ് പോത്തന്‍

സ്ത്രീകളുമായി ബന്ധപ്പെട്ട കേസില്‍ പെട്ടാലും സ്ത്രീകളെ ശത്രുവാക്കിയാലും പ്രത്യാഘാതം ഭയങ്കരമായിരിക്കുമെന്നു നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതാപ് പോത്തന്‍ ഇങ്ങനെയൊരു പ്രതികരണം നടത്തിയത്. സ്ത്രീകളുടെ ശത്രുവായ അനുഭവമുണ്ടോയെന്ന ചോദ്യത്തിന് രാധികയില്‍ നിന്നും വിവാഹമോചനം നേടിയ കാലത്ത് അതിന്റെ പ്രത്യാഘാതം നന്നായി അനുഭവിച്ചയാളാണ് താനെന്നായിരുന്നു പ്രതാപ് പോത്തന്റെ മറുപടി. പക്ഷേ അതിനെ കുറിച്ചു തന്നെ ആലോചിച്ച് വിഷമിക്കാത്തതിനാല്‍ കുഴപ്പമില്ല. എടുത്ത ഒരു തീരുമാനത്തിലും പശ്ചാത്തപിക്കുന്നില്ല. തിരിഞ്ഞു നോക്കുമ്പോള്‍ നിരാശയുമില്ല- പ്രതാപ് പോത്തന്‍ പറയുന്നു.

കാണാന്‍ വരുന്ന ഒരു വനിതാ ജേണലിസ്റ്റിന്റെ ചോദ്യത്തിന് ഞാന്‍ ദേഷ്യത്തില്‍ ഒരു മറുപടി നല്‍കിയെന്ന് കരുതുക, അടുത്ത നിമിഷം അവര്‍ പുറത്തിറങ്ങി ഇത്തരമൊരു ആരോപണമുന്നയിച്ചാല്‍ ഞാനും അകത്താകില്ലേയെന്നു ചോദിച്ച പ്രതാപ്‌ പോത്തന്‍ നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ ദിലീപ് അറസ്റ്റിലായ സംഭവം ദുരൂഹത നിറഞ്ഞതാണെന്നും അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button