KeralaCinemaMollywoodLatest NewsNewsEntertainment

‘മരമായി വളരണം’: പ്രതാപ് പോത്തന്റെ അവസാന ആഗ്രഹവും സഫലമായി, ചിതാഭസ്മം മാവിന്‍ തൈയ്ക്ക് വളമായിട്ട് മകൾ

അന്തരിച്ച നടനും സംവിധായകനുമായ പ്രതാപ് പോത്തന്റെ ചിതാഭസ്മം മരത്തിന് വളമായി നിക്ഷേപിച്ച് മകൾ. അദ്ദേഹത്തിന്റെ അവസാന ആഗ്രഹവും അങ്ങനെ സാധ്യമായിരിക്കുകയാണ്. ഒരു പുതിയ മാവിന്‍ തൈ നട്ട ശേഷം അതിന്റെ ചുവട്ടില്‍ ചിതാഭസ്മം നിക്ഷേപിക്കുന്ന മകൾ കേയയുടെ ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു. ‘മരമായി വളരണം’ എന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

കഴിഞ്ഞ ദിവസം ചെന്നൈയിലെ ഫ്ളാറ്റില്‍ വച്ചായിരുന്നു പ്രതാപ് പോത്തന്റെ അന്ത്യം. ചെന്നൈ ന്യൂ ആവടി റോഡിലെ വേലങ്കാട് പൊതുസ്മശാനത്തിലായിരുന്നു സംസ്‌കാരം. തന്റെ അന്ത്യകർമ്മങ്ങളിൽ മതപരമായ യാതൊരു ചടങ്ങുകളും നടത്താൻ പാടില്ലെന്ന് അദ്ദേഹം മുൻപ് തന്നെ ആവശ്യപ്പെട്ടിരുന്നു. അടുത്ത ബന്ധുക്കൾ ഇത് പാലിക്കുകയും ചെയ്തു.

കലാസാംസ്‌കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തത്. കമല്‍ഹാസന്‍, മണിരത്‌നം, സത്യരാജ്, വെട്രിമാരന്‍, രാജീവ് മേനോന്‍, റഹ്മാന്‍ തുടങ്ങി നിരവധി സഹപ്രവര്‍ത്തകരാണ് അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കാന്‍ ചെന്നൈയിൽ എത്തിയിരുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button