MollywoodLatest NewsKeralaCinemaNewsEntertainment

ആരാണയാൾ? : വൈറലായി ബറോസിലെ കൺസെപ്റ്റ് രൂപം

പ്രഖാപിച്ച നാൾ മുതൽ വാർത്തകളിൽ ഇടം നേടിയ ചിത്രമാണ്, പ്രിയ നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാർത്തയും ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ കൺസെപ്റ്റ് ഡിസൈനാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്.

ബറോസിൽ കഥാപാത്രമാകുന്ന നടൻ പ്രതാപ് പോത്തൻ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. ഒരു പ്രത്യേക രൂപത്തിലുള്ള കഥാപാത്രത്തിന്റെ കൺസെപ്റ്റ് രൂപം മോഹൻലാലിന്റ കയ്യിൽ ഇരിക്കുന്നതാണ് ഒരു ചിത്രം. മറ്റൊന്ന് കൺസെപ്റ്റിന്റെ ക്ലോസപ്പ് ലുക്കിൽ ഉള്ളതാണ്.

കാഴ്ച്ചയിൽ ഭയമുളവാക്കുന്ന രൂപമാണ് ഈ കഥാപാത്രത്തിന്റേത്. മോഹൻലാൽ തന്നെയാണോ ഈ വേഷത്തിലെത്തുകയെന്ന് പ്രേക്ഷകർ സംശയം പ്രകടിപ്പിക്കുന്നു. അന്യഗ്രഹ ജീവിയെപ്പോലെയാണെന്നും ചിലർ പറയുന്നു. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായിരിക്കും ഇതെന്നാണ് സൂചന.

മാർച്ച് പകുതിയോടെ ഷൂട്ടിങ് ആരംഭിക്കുന്ന ചിത്രത്തിന്റെ പ്രീപ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ജിജോ പുന്നൂസും, പ്രതാപ് പോത്തനും ഉൾപ്പെടെയുള്ളവർ മോഹൻലാലിന് ഒപ്പമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button