Latest NewsIndiaNews

വിമാനത്തിന്റെ വാതിൽ തകർന്നുവീണു

പരിശീലന പറക്കലിനിടെ വിമാനത്തിന്റെ വാതില്‍ തകര്‍ന്നു വീണു. തെലങ്കാന സ്റ്റേറ്റ് ഏവിയേഷന്‍ അക്കാദമിയുടെ വിമാനത്തിന്റെ വാതിലാണ് പരിശീലനപ്പറക്കലിനിടെ തകര്‍ന്നു വീണത്.സെക്കന്ദരാബാദ് ലാലഗുഡയിലെ ഗണേഷ് യാദവിന്റെ വീടിന്റെ ടെറസിലേക്കാണ് വിമാനത്തിന്റെ വാതില്‍ വീണത്.ഒരു പൈലറ്റും ട്രെയിനിയുമായിരുന്നു ആ സമയം വിമാനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ആര്‍ക്കും പരിക്കേറ്റിട്ടില്ല.വിഷയത്തില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button