Latest NewsKeralaNews

ബസുകളുടെ വാതിലിലെ കയറുകള്‍ അറുത്തുമാറ്റി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ : പണി കിട്ടിയത് കണ്ടക്ടര്‍മാര്‍ക്ക്

കൊല്ലം : ബസുകളുടെ വാതിലിലെ കയറുകള്‍ അറുത്തുമാറ്റി കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ , പണി കിട്ടിയത് കണ്ടക്ടര്‍മാര്‍ക്കും. ഡിപ്പോയില്‍ നിര്‍ത്തിയിട്ടിരുന്ന ബസുകളുടെയെല്ലാം വാതിലില്‍ ബന്ധിച്ചിരുന്ന കയര്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ അറുത്തുമാറ്റുകയായിരുന്നു. പത്തനാപുരം ഡിപ്പോയിലെ ൈഡ്രവര്‍ അനില്‍കുമാറാണ് ബസുകളുടെ രണ്ടുവാതിലുകളുടെയും കയര്‍ കത്തികൊണ്ട് അറുത്തുമാറ്റിയത്.

കയറില്‍ക്കുടുങ്ങി വിദ്യാര്‍ഥി വീണുപരിക്കേറ്റ കേസില്‍ ജാമ്യംതേടി കോടതിയിലെത്തിയശേഷമാണ് ഡ്രൈവര്‍ അനില്‍ കുമാര്‍ ബസുകളുടെ വാതിലുകളില്‍ ബന്ധിച്ചിരുന്ന കയറുകള്‍ മുറിച്ചുമാറ്റിയത്. രാവിലെ സര്‍വീസ് നടത്താനെത്തിയ കണ്ടക്ടര്‍മാര്‍ക്കാണ് പണികിട്ടിയത്. പുറത്തിറങ്ങി രണ്ടുവാതിലുകളും അടയ്‌ക്കേണ്ട അവസ്ഥയായി. പിന്നീട് വാതിലുകളില്‍ പുതിയ കയര്‍ ബന്ധിച്ച് സര്‍വീസ് തുടര്‍ന്നു.

തടയാന്‍ശ്രമിച്ച സ്റ്റേഷന്‍മാസ്റ്ററെ കത്തികൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചതിനും അതിക്രമം കാട്ടിയതിനും ഡ്രൈവറുടെ പേരില്‍ അധികൃതര്‍ പോലീസില്‍ പരാതിയും നല്‍കി. കഴിഞ്ഞദിവസം ഇയാള്‍ ഓടിച്ചിരുന്ന ബസില്‍നിന്നുവീണ് പൂങ്കുളഞ്ഞി സ്വദേശിയായ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്ക് പരിക്കേറ്റിരുന്നു. ഇറങ്ങുമ്പോള്‍ വാതിലില്‍ ബന്ധിച്ചിരുന്ന കയര്‍ കുട്ടിയുടെ കഴുത്തില്‍ കുരുങ്ങി നിലതെറ്റി റോഡിലേക്ക് വീഴുകയായിരുന്നു.

സംഭവമറിയാതെ ബസ് വിട്ടു. ഡ്രൈവറുടെ പേരില്‍ പോലീസ് കേസെടുക്കുകയുംചെയ്തു. ഈ കേസില്‍ ജാമ്യംതേടി കോടതിയില്‍നിന്ന് തിരികെയെത്തിയശേഷമായിരുന്നു ഡ്രൈവറുടെ ഈ പ്രകടനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button