Latest NewsKeralaNews

പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെടണം; കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ആര്‍.എസ്.എസുകാരുടെ കണക്കെടുക്കാന്‍ നടക്കുന്ന നേരത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ പിണറായി വിജയൻ കേന്ദ്രത്തോട് ആവശ്യപ്പെടണമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കേരളത്തില്‍ ഐസിസ് നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ബുദ്ധികേന്ദ്രം സത്യസരണിയാണെന്ന് അവരുടെ രണ്ടു നേതാക്കള്‍ തന്നെ തുറന്നു സമ്മതിച്ച വിവരം അതീവ ഗൗരവമേറിയതാണ്. വിദേശ ഫണ്ടിംഗ്, നിര്‍ബന്ധിത മതം മാറ്റം, ഭീകര റിക്രൂട്ടിംഗിനുവേണ്ടി പ്രണയവും തുടര്‍ന്ന് മതം മാറ്റവും, ബോധവല്‍ക്കരണവും പരിശീലനവും വഴി ജിഹാദ് സംഘടിപ്പിക്കല്‍ ഈ നാലു കാര്യങ്ങളും ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

സത്യസരണി അടച്ചുപൂട്ടണം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടണം. നാട്ടിൽ ജനാധിപത്യവും മതേതരത്വവും പോയിട്ട് വോട്ടെടുപ്പ് പോലും നടക്കാത്ത സ്ഥിതി വരും. ഭീകരവാദികളെ പിന്തുണച്ചവരെയാണ് ലോകത്തെല്ലായിടത്തും അവർ ആദ്യം വകവരുത്തിയതെന്നും കെ. സുരേന്ദ്രൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

 

shortlink

Related Articles

Post Your Comments

Related Articles


Back to top button