ബോസ്റ്റൺ: ടൈറ്റാനിക് കപ്പലിന്റെ രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളടങ്ങിയ ആൽബം ലേലത്തിൽ വിറ്റുപോയത് 45,000 യുഎസ് ഡോളറിന് (2918475.00 രൂപ). രക്ഷാ പ്രവർത്തനം നടത്തിയ ആർഎംഎസ് കാർപാത്തിയ എന്ന കപ്പലിലുണ്ടായിരുന്ന ലൂയീസ് ഓഗ്ഡെനും ഭാര്യയും ചേർന്ന് നടത്തിയ സാഹസിക യാത്രകളിലെടുത്ത ചിത്രങ്ങളാണ് ആൽബത്തിൽ പ്രധാനമായുള്ളതെന്നാണ് ലേലക്കമ്പനി അറിയിച്ചിട്ടുള്ളത്.
അമ്പതോളം ചിത്രങ്ങളുള്ള ആൽബത്തില്‍ നടുവിലെ ആറു പേജുകളിലായി ടൈറ്റാനിക്ക് രക്ഷാ പ്രവർത്തനത്തിന്റെ 29 ഫോട്ടോകൾ അടങ്ങിയിട്ടുണ്ട്. ലൈഫ് ബോട്ടുകളുടെയും വടക്കൻ അത്‍ലാന്റിക് സമുദ്രത്തിലെ ഒഴുകി നടക്കുന്ന മഞ്ഞു മലകളുടെ ചിത്രവും ആൽബത്തിലുണ്ട്. 1912 ഏപ്രില്‍ 14 രാത്രിയാണ് അറ്റ്‌ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക് കപ്പൽ മുങ്ങിയത്. 1522 പേരാണ് ഈ അപകടത്തിൽ കൊല്ലപ്പെട്ടത്.
Post Your Comments