Latest NewsNewsBusiness

നീണ്ട 111 വർഷത്തിനുശേഷം അതും സംഭവിച്ചു! ടൈറ്റാനിക്കിലെ ‘അവസാനത്തെ അത്താഴം’ ലേലത്തിന് വിറ്റത് 84 ലക്ഷം രൂപയ്ക്ക്

ടൈറ്റാനിക്കിലെ ഡിന്നർ മെനു ഏകദേശം 84.5 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്

ലോകചരിത്രത്തിൽ അന്നും ഇന്നും പ്രാധാന്യം അർഹിക്കുന്നതാണ് ടൈറ്റാനിക് കപ്പൽ. വടക്കൻ അറ്റ്‌ലാന്റിക് സമുദ്രത്തിൽ ടൈറ്റാനിക് മുങ്ങിത്താഴ്ന്നിട്ട് 111 വർഷങ്ങൾ പിന്നിട്ടെങ്കിലും, ഇന്നും ടൈറ്റാനിക്കിനെ ചുറ്റിപ്പറ്റിയുള്ള വിവിധ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ടൈറ്റാനിക് കപ്പലിലെ ‘ഡിന്നർ മെനു’ ലേലത്തിൽ വിറ്റ വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ടൈറ്റാനിക് മഞ്ഞുമലയിൽ ഇടിച്ച് മുങ്ങുന്നതിനു മുൻപ് ഫസ്റ്റ് ക്ലാസ് യാത്രികർക്ക് വിളമ്പിയ ഭക്ഷണ വിഭവങ്ങളുടെ മെനുവാണ് ലേലത്തിൽ വിറ്റത്. ‘ടൈറ്റാനിക്കിലെ അവസാനത്തെ അത്താഴമെന്നും’ ഇവയെ വിശേഷിപ്പിക്കാവുന്നതാണ്.

ടൈറ്റാനിക്കിലെ ഡിന്നർ മെനു ഏകദേശം 84.5 ലക്ഷം രൂപയ്ക്കാണ് ലേലത്തിൽ വിറ്റുപോയത്. ഇംഗ്ലണ്ടിൽ ലേലത്തിന് വച്ച ടൈറ്റാനിക്കിൽ നിന്നുള്ള ഫസ്റ്റ് ക്ലാസ് ഡിന്നർ സ്വന്തമാക്കാൻ ആവശ്യക്കാർ ഏറെയായിരുന്നു. 1912 ഏപ്രിൽ 15ന് പുലർച്ചയാണ് ടൈറ്റാനിക് കപ്പൽ മുങ്ങിയത്. സാൽമൺ, ബീഫ്, സ്ക്വാബ്, താറാവ്, ചിക്കൻ എന്നിവയാണ് മനുവിൽ ഉൾപ്പെട്ടിരുന്നത്. കൂടാതെ, പ്രശസ്തമായ വിക്ടോറിയ പുഡ്ഡിംഗും മെനുവിൽ ഉണ്ടായിരുന്നു. ജാം, ബ്രാണ്ടി, ആപ്പിൾ, ചെറി, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവ ഉപയോഗിച്ച് ആപ്രിക്കോട്ടുകൾക്കും, ഫ്രഞ്ച് ഐസ്ക്രീമിനും ഒപ്പം വിളമ്പുന്ന മധുര പലഹാരമാണ് വിക്ടോറിയ പുഡ്ഡിംഗ്.

Also Read: സൈനബ കൊലക്കേസ്: കൂട്ട് പ്രതി കൂടി പൊലീസ് പിടിയിൽ, പിടികൂടിയത് സേലത്ത് നിന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button