ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്ത് മുൻ താരം അനിൽ കുംബ്ലെയെ അപമാനിച്ച് പുറത്താക്കിയത് തെറ്റായ രീതിയെന്ന് മുൻ ക്രിക്കറ്റ് താരം രാഹുൽ ദ്രാവിഡ്. ഇന്ത്യക്ക് ഏറ്റവുമധികം ടെസ്റ്റ് വിജയങ്ങൾ സമ്മാനിച്ച താരമാണ് കുംബ്ലെ. അദ്ദേഹമൊരു ഇതിഹാസ താരമാണെന്നും ബംഗളൂരു ലിറ്ററേച്ചർ ഫെസ്റ്റിവലിനിടെ അദ്ദേഹം പ്രതികരിച്ചു.
കളിക്കാര്‍ പരിശീലകരെക്കാൾ സ്വാധീനമുള്ളവരാണ്. ഇരുവരും തമ്മില്‍ ഭിന്നതയുണ്ടായാല്‍ പരിശീലകനാകും പുറത്താക്കപ്പെടുക. അതാണ് യഥാർഥ്യമെന്നും ദ്രാവിഡ് പറഞ്ഞു. ഇന്ത്യയുടെ അണ്ടർ 19 പരിശീലകനെന്ന നിലയിൽ തനിക്കറിയാം, താനും ഒരു നാൾ പുറത്താക്കപ്പെടും. എന്നാൽ ഇക്കാര്യങ്ങൾ ഔചിത്യപരമായി ചെയ്യേണ്ടതാണെന്നും മുൻ നായകൻ പറഞ്ഞു.
ഇന്ത്യക്ക് വേണ്ടി കളിച്ചപ്പോൾ എന്താണ് വിരാട് കോഹ്ലിയെ പോലെ പെരുമാറാതിരുന്നതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ടെലിവിഷനിലൂടെ എപ്പോഴും കണ്ടുകൊണ്ടിരിക്കുന്നതിനാല്‍ ആരാധകര്‍ക്കുണ്ടായ തെറ്റുധാരണയാണിത്. അതിനര്‍ഥം മുന്‍കാല താരങ്ങള്‍ ഇത്രത്തോളം ആക്രമകാരികളെന്നു അര്‍ത്ഥമില്ലെന്നും ദ്രാവിഡ് പറഞ്ഞു.
Post Your Comments