Latest NewsIndia

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണ കമ്മീഷൻ സിറ്റിങ് ഇന്ന് തുടങ്ങും

ചെന്നൈ : തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഏകാംഗ കമ്മീഷൻ ജസ്റ്റിസ് അറുമുഖസാമിയുടെ സിറ്റിങ് ഇന്ന് തുടങ്ങും.പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയത്തിലും ചികിത്സിച്ച അപ്പോളോ ആശുപത്രിയിലും തെളിവെടുപ്പ് നടത്തും.മരണവുമായി ബന്ധപ്പെട്ട് ആർക്കും തെളിവുകൾ നേരിട്ടോ തപാല്‍ മാര്‍ഗമോ കമ്മീഷന് കൈമാറാം.നവംബർ 22 വരെയാണ് തെളിവുകൾ നൽകാനുള്ള സമയം.

വനം വകുപ്പ് മന്ത്രി ദിണ്ടുഗൽ സി. ശ്രീനിവാസൻ അടുത്തിടെ നടത്തിയ പ്രസ്താവനയിൽ ജയലളിതയുടെ ചികിത്സാ വിവരങ്ങൾ സംബന്ധിച്ച് തങ്ങൾ നുണ പറഞ്ഞിട്ടുണ്ടെന്നും അതിന് മാപ്പ് ചോദിക്കുന്നുവെന്നും പറഞ്ഞു .സത്യത്തിൽ ആരും ആശുപത്രിയിൽ ജയലളിതയെ കണ്ടിട്ടില്ല. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർക്കും ജയലളിതയെ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ, അവർ ആശുപത്രി ചെയർമാനുമായി കൂടിക്കാഴ്ച നടത്തുകയാണ് ചെയ്തതെന്ന് മന്ത്രി വ്യക്തമാക്കി.

ആശുപത്രി വാസത്തിനിടെ ​ജയയെ സന്ദർശിക്കാൻ വിശ്വസ്താനായിരുന്ന ഒ. പനീർസെൽവത്തെപ്പോലും ശശികല അനുവദിച്ചിരുന്നില്ല. ജയലളിതയുടെ മരണം സുപ്രീംകോടതി ജഡ്ജി അന്വേഷിക്കണമെന്ന് ഒ.പി.എസ് ആവശ്യപ്പെട്ടിരുന്നു. വിഷബാധയേറ്റാണ് ജയയുടെ മരണമെന്ന് ഒ.പി.എസ് ക്യാമ്പ് ആരോപിച്ചിരുന്നു.

ജയയുടെ ആശുപത്രി വാസത്തിൽ സംശയം പ്രകടിപ്പിച്ച് ശശികല-ദിനകരൻ പക്ഷത്തിനെതിരെ പരസ്യമായി രംഗത്തെത്തുന്ന മൂന്നാമത്തെ മുതിർന്ന എ.ഐ.എ.ഡി.എം.കെ. നേതാവാണ് ശ്രീനിവാസൻ.പളനിസ്വാമി സർക്കാരാണ് കേസ് അന്വേഷണത്തിന് പ്രത്യേക കമ്മിഷനെ നിയമിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button