താരങ്ങളുടെ പ്രണയവും വിവാഹവുമെല്ലാം എന്നും വാര്‍ത്തയാണ്. എന്നാല്‍ ചിലര്‍ തങ്ങളുടെ കഴിഞ്ഞ കാല ജ്ഹീവിതത്തിലെ ചില ഏടുകള്‍ വെളിപ്പെടുത്തുമ്പോള്‍ അത് വിവാദമാകാറുണ്ട്. അത്തരം വിവാദ വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് ദേശീയ പുരസ്കാര ജേതാവും ബോളിവുഡിലെ മുന്‍ നിര നായകന്മാരില്‍ ഒരാളുമായ നവാസുദ്ദീന്‍ സിദ്ധിഖി. ‘ആന്‍ ഓര്‍ഡിനറി ലൈഫ് : എ മെമ്മോയര്‍” എന്ന തന്റെ ആത്മകഥയിലാണ് താരം പ്രണയവും ദുശ്ശീലവുമെല്ലാം വെളിപ്പെടുത്തുന്നുന്നത്.
മിസ് ലൗലിയിലെ സഹതാരം നിഹാരിക സിങ്ങുമായുള്ള പ്രണയമായിരുന്നു ആദ്യം ചര്‍ച്ചയായത്. എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത പഴയ സഹപാഠി സുനിത രാജ്വാരുംയുള്ള ബന്ധമാണ് വിവാദമായിരിക്കുന്നത്. താനും സുനിതയും പ്രണയത്തിലായിരുന്നുവെന്നും പണക്കാരനല്ലാത്തതിനാല്‍ സുനിത തന്നെ ഒഴിവാക്കിയെന്നും സിദ്ദിഖി പുസ്തകത്തില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇതിനെതിരെ ഇപ്പോള്‍ സുനിത രംഗത്തുവന്നിരിക്കുകയാണ്. പുസ്തകത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സിദ്ദിഖി പല പരാമര്‍ശങ്ങളും നടത്തിയെന്ന് സുനിത ആരോപിക്കുന്നു.
സിദ്ദിഖി എഴുതിയിരിക്കുന്ന കാര്യങ്ങളില്‍ ഭൂരിഭാഗവും കള്ളമാണെന്നും സുനിത പറയുന്നു. ഫെയ്സ്ബുക്കിലൂടെയാണ് സുനിതയുടെ മറുപടി.
”സിദ്ദിഖി ഒരു സാങ്കല്‍പികലോകത്ത് ഇരുന്നാണ് പുസ്തകം എഴുതിയിരിക്കുന്നത്. അദ്ദേഹം പറയുന്നത് പ്രണയത്തിലുള്ള വിശ്വാസം നഷ്ടമായത് ഞാന്‍ കാരണമെന്നാണ്. നാഷ്ണല്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ വച്ചാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ഞങ്ങള്‍ പരസ്പരം കാണാറുണ്ടായിരുന്നു. അവിടെ പ്രണയമൊന്നും ഇല്ലായിരുന്നു.
‘സിദ്ദിഖിക്ക് മറ്റുള്ളവരുടെ സഹതാപം വേണം. അതിന് എന്ത് മാര്‍ഗവും ഉപയോഗിക്കും. ഇടയ്ക്കിടെ താന്‍ വംശീയ വിദ്വേഷത്തിന് പാത്രമായിട്ടുണ്ട് എന്ന് പറയുന്നതും അതിന്റെ ഭാഗമാണ്. സിദ്ദിഖി ധനികനല്ലാത്തത് കൊണ്ട് ഞാന്‍ ഉപേക്ഷിച്ചുവെന്നാണ് അദ്ദേഹം പറയുന്നത്. എനിക്ക് സ്വന്തമായി ഒരു വീട് പോലുമില്ല. അങ്ങനെ പണം തേടിപ്പോകുന്ന ഒരു വ്യക്തിയാണെങ്കില്‍ എനിക്ക് ഇപ്പോള്‍ ഒരു വീട് വയ്ക്കാമായിരുന്നു. സിദ്ദിഖി സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം’- സുനിത പറയുന്നു.
Post Your Comments