CinemaLatest NewsMovie SongsBollywoodEntertainment

പ്രശസ്തിയില്‍ നിന്നും ദുരിതങ്ങളിലേയ്ക്ക്.. നടി ദിവ്യയുടെ അമ്മയും ഓര്‍മ്മയായി

പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും വിവാദങ്ങളില്‍ നിറഞ്ഞ താരമാണ് ദിവ്യ ഭാരതി. അകാലത്തില്‍ പൊലിഞ്ഞ ബോളിവുഡ്‌ നടി ദിവ്യാ ഭാരതിയുടെ അമ്മ മീത ഭാരതി അന്തരിച്ചു. കുറച്ചു നാളുകളായി വൃക്കസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയിലായിലായിരുന്നു ഇവര്‍. മുംബൈയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഏപ്രില്‍ 20 നാണ് മീത മരിച്ചത്. എന്നാല്‍ മരണം സംഭവിച്ച്‌ എഴ് ദിവസങ്ങള്‍ക്ക് ശേഷമാണ് പൊതുസമൂഹം ഈ ദു:ഖവാര്‍ത്ത അറിയുന്നത്. ബന്ധുവായ കൈനാത് അറോറയാണ് മീതയുടെ മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മകളുടെ മരണം നല്‍കിയ ആഘാതം താങ്ങാനാവാതെ ഒറ്റപ്പെട്ട് ജീവിക്കുകയായിരുന്നു മീത. ഇന്‍ഷൂറന്‍സ് ഓഫീസറായിരുന്ന ഓം പ്രകാശ് ഭാരതിയാണ് ഭര്‍ത്താവ്.

തൊണ്ണൂറുകളില്‍ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ നിറഞ്ഞു നിന്ന നടിയാണ് ദിവ്യ. 16 വയസ്സില്‍ വെള്ളിത്തിരയുടെ മാസ്മരിക ലോകത്തെയ്ക്ക് കടന്നു വന്ന ദിവ്യ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ബോളിവുഡില്‍ അടക്കം മികച്ച നടിയായി മാറി. 1992 ല്‍ ബോളിവുഡ് നടനായ സാജിദ് നദിയാവാലയെ ദിവ്യ സ്വകാര്യമായി വിവാഹം ചെയ്തു. കുടുംബത്തു നിന്നുള്ള എതിര്‍പ്പുകള്‍ ഒഴിവാക്കാനും തന്റെ ചലച്ചിത്ര ജീവിതത്തെ ബാധിക്കാതിരിക്കാനും ദിവ്യ വിവാഹം രഹസ്യമാക്കി വച്ചിരുന്നു. എന്നാല്‍ വിവാഹം കഴിഞ്ഞു അധികനാളാകും മുന്‍പേ നടി അന്തരിച്ചു.

മുംബൈയിലെ ഒരു അഞ്ചു നില കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിക്കുമ്ബോള്‍ 19 വയസ്സ് മാത്രമായിരുന്നു ദിവ്യയുടെ പ്രായം. സാജിദുമായി ശത്രുതയുള്ള ഏതോ അധോലോക സംഘം ദിവ്യയെ വകവരുത്തിയതാണെന്നും അതല്ല നടി ആത്മഹത്യ ചെയ്തതാണെന്നും അന്ന് അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ആ മരണത്തിലെ ദുരൂഹത കണ്ടെത്താന്‍ ഇതുവരെയും പോലീസിനു കഴിഞ്ഞില്ല.

സിനിമയില്‍ നിന്നും അല്ലാതെയും നേരിട്ട ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് മലയാളത്തിലെ പ്രമുഖ നടിമാരുടെ വെളിപ്പെടുത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button