ഓരോ നാട്ടിലും ഓരോ നിയമം എന്നെല്ലാം നമ്മള്‍ പറയാറുണ്ട്. അത് ശരിയാണ്. നമ്മുടെ നിയമങ്ങള്‍ വളരെ പരിഹാസ്യമാകുന്ന ചില സംഭവങ്ങള്‍ ഈ അടുത്തകാലത്ത് നമ്മള്‍ കണ്ടിട്ടുണ്ട്. അതെ സമയം പരമോന്നത നീതിയായ വധ ശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങള്‍ ഒന്നാണ് നമ്മുടെ രാജ്യം. എന്നാല്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ഏറെ ചര്ച്ച ചെയ്ത വിഷയമാണ് ബോളിവുഡ് താര സുന്ദരി നടി ശ്രീദേവിയുടെ മരണം. ബന്ധുവും ചലച്ചിത്രനടനുമായ മോഹിത് മര്‍വയുടെ വിവാഹത്തില്‍ സംബന്ധിക്കാനായാണ് ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍, ഇളയ മകള്‍ ഖുഷി കപൂര്‍ എന്നിവര്‍ക്കൊപ്പം ശ്രീദേവി യു.എ.ഇ.യില്‍ എത്തിയത്. അവിടെവച്ച് ഹൃദയാഘാതത്തില്‍ നടി മരണപ്പെട്ടുവെന്നാണ് ആദ്യം പുറത്തുവന്ന വാര്‍ത്ത. പിന്നീട് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നതോടെ മരണം അപകടമരണമാണെന്നായി. തലയ്ക്ക് പിന്നിലെ മുറിവും ശരീരത്തില്‍ കണ്ട മദ്യത്തിന്റെ അംശവും സംശയം ബലപ്പെടുത്തി. അതോടെ അസ്വാഭാവിക മരണത്തില്‍ ദുബായ് പോലീസ് വിശദമായ അന്വേഷണമാണ് നടത്തിയത്.
രണ്ടു ദിവങ്ങള്‍ക്ക് ശേഷമാണ് പരിശോധനകള്‍ കഴിഞ്ഞു മൃതദേഹം ബന്ധുകള്‍ക്ക് വിട്ടുകൊടുത്തത്. ദുബൈ പൊലീസിെന്റയും മറ്റ് അധികൃതരുടെയും രീതി അതോടെ ശ്രദ്ധിക്കപ്പെട്ടു. സമ്മര്‍ദങ്ങള്‍ പലതുണ്ടായിട്ടും യു.എ.ഇയില്‍ നിലനില്‍ക്കുന്ന നിയമങ്ങളില്‍ നിന്ന് അണുവിട വ്യതിചലിക്കാതെയാണ് പൊലീസ് മുതല്‍ പ്രോസിക്യൂഷന്‍ വരെയുള്ള ഉദ്യോഗസ്ഥര്‍ ചുമതല നിറവേറ്റിയത്. പ്രശസ്തയായ സിനിമാതാരമാണെന്ന പരിഗണന ഉണ്ടായിരുന്നുവെങ്കിലും സംശയാസ്പദമായമായ എല്ലാ സാഹചര്യങ്ങളും പരിശോധിച്ച് ഒരു സംശയത്തിനും ഇടകൊടുക്കാത്ത വിധത്തിലാണ് ദുബൈ പ്രോസിക്യൂഷന്‍ കേസ് അവസാനിപ്പിച്ചത്. ഇതോടെ മൃതദേഹം വിട്ടുനല്‍കുന്നതിനടക്കം കാലതാമസം നേരിട്ടു. പ്രശസ്തര്‍ മരിക്കുമ്പോള്‍ ധൃതഗതിയില്‍ നടപടികള്‍ അവസാനിപ്പിക്കുന്ന ഇന്ത്യന്‍ രീതിയില്‍ നിന്ന് വ്യത്യസ്ഥമായിരുന്നു ഇത്.
ഹോട്ടല്‍ മുറിയിലെ ബാത്ടബ്ബില്‍ വീണ് നടി ശ്രീദേവി മരിച്ചത്തിനു പിന്നില്‍ നിരവധി ആരോപണങ്ങളും ഊഹാപോഹങ്ങളും പ്രചരിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ അത് ആഘോഷമാക്കുകയും ചെയ്തു. മൃതദേഹം വേഗത്തില്‍ വിട്ടുകൊടുക്കാന്‍ ഇന്ത്യാ സര്‍ക്കാരിെന്റ വിവിധ തലങ്ങളിലുള്ളവര്‍ ഇടപെട്ടിട്ട്പോലും വിട്ടുവീഴ്ചക്ക് യു.എ.ഇ. തയാറായില്ല. മരണകാരണം പ്രത്യേക മെഡിക്കല്‍ സംഘം കൂടി പരിശോധിച്ച് ഉറപ്പുവരുത്തി. പ്രത്യേക വിമാനമടക്കം സജ്ജീകരിച്ച് ഇന്ത്യന്‍ അധികൃതര്‍ കാത്തു നിന്നപ്പോഴും എന്താണ് പ്രശ്നമെന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പോലും വ്യക്തതയില്ലായിരുന്നു. അവര്‍ ദുബായുടെ ആഭ്യന്തര നടപടി ക്രമങ്ങളുടെ ഭാഗമായാണ് കാലതാമസം ഉണ്ടാകുന്നതെന്ന് മാത്രമാണ് മാധ്യമങ്ങളോട് അവര്‍ പറഞ്ഞിരുന്നത്. അതോടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പ്രചരിച്ചുതുടങ്ങി. എന്നാല്‍ മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു തരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാവാതിരിക്കാന്‍ ദുബായ് അധികൃതര്‍ അവിടെ ശ്രദ്ധിച്ചിരുന്നു.
കൂടാതെ മരണത്തെക്കുറിച്ച് യു.എ.ഇ. മാധ്യമങ്ങളില്‍ തെറ്റായ വാര്‍ത്ത വന്ന സമയത്തൊക്കെ പൊലീസ് ഇടപെട്ട് തിരുത്തിച്ചുകൊണ്ടിരുന്നു. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിനെ ബര്‍ ദുബെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തുവെന്ന വാര്‍ത്ത യു.എ.ഇയിലെ പ്രമുഖ ഇംഗ്ലീഷ് ദിനപത്രം തിങ്കളാഴ്ച രാത്രി പത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പ്രശ്നത്തില്‍ ഇടപെട്ട പൊലീസ് ഇക്കാര്യം നിഷേധിച്ചു. മരണം സംഭവിച്ച കണ്ട ഹോട്ടലില്‍ ഞായറാഴ്ച രാവിലെ ബോണികപൂറിനോട് വിവരങ്ങള്‍ ചോദിക്കുക മാത്രമാണുണ്ടായതെന്നായിരുന്നു പൊലീസ് വിശദീകരണം. പൊലീസ് സ്റ്റേഷനില്‍ ബോണിയെ വിളിച്ചുവരുത്തി ചോദ്യം ചെയ്തിട്ടില്ലെന്നും അവര്‍ അറിയിച്ചു. പതിനൊന്ന് മണിക്കുള്ളില്‍ ഇംഗ്ലീഷ് പത്രത്തിന് വാര്‍ത്ത തിരുത്തേണ്ടിയും വന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നും കേസ് അവസാനിപ്പിക്കുകയാണെന്നുന്നും പ്രോസിക്യൂഷനെ ഉദ്ധരിച്ച് ദുബൈ സര്‍ക്കാരിന് കീഴിലെ മീഡിയാ ഓഫീസ് ഔദ്യോഗികമായി അറിയിച്ചതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. ഇതിന് ശേഷം നടപടികള്‍ കൃത്യമായും വേഗത്തിലും ദുബൈ പൊലീസ് ചെയ്തു.
എംബാബിങ്ങ് നടപടികള്‍ എല്ലാം അതിവേഗത്തിലാണ് പൂര്‍ത്തിയായത്. തുടര്‍ന്ന്, മൃതദേഹം പൊലീസിെന്റ ആംബുലന്‍സില്‍, ദുബൈ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിക്കുകയും ചെയ്തു. മൃതദേഹം ഒരു നോക്ക് കാണാനായി നിരവധി പേര്‍ സോനാപൂരിലെ എംബാമിങ് സെന്ററില്‍ എത്തിയിരുന്നു. പക്ഷേ ഇവിടെ, ഫോട്ടോയെടുക്കുന്നതിനും മറ്റും പൊലീസ് കര്‍ശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് ലംഘിച്ച മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരെ ഞൊടിയിടയില്‍ പൊലീസ് നീക്കം ചെയ്തു.
മരണസര്‍ട്ടിഫിക്കറ്റും ഫോറന്‍സിക് റിപ്പോര്‍ട്ടും ബന്ധുക്കള്‍ക്ക് കൈമാറിയ ശേഷം മരിച്ചയാളുടെ പാസ്പോര്‍ട്ട് റദ്ദാക്കിയശേഷം മൃതദേഹം എംബാം ചെയ്യുന്ന സാധാരണ നടപടിക്രമം തന്നെയാണ് ശ്രീദേവിയുടെ കാര്യത്തിലും അധികൃതര്‍ നടത്തിയത്. രാവിലെ ഏഴ് മണിമുതല്‍ വൈകിട്ട് അഞ്ച് വരെയാണ് എംബാമിങ് സാധാരണ നടത്താറ്. അടിയന്തിര ഘട്ടത്തില്‍ ഉന്നത നിര്‍ദേശം ലഭിച്ചാല്‍ ഇതില്‍ മാറ്റം വരുത്താറുണ്ട്. എന്നാല്‍ ശ്രീദേവിയുടെ കാര്യത്തില്‍ ഇതുമുണ്ടായില്ല. എത്രക് ഉന്നതനായാലും നിയമം എല്ലാവര്ക്കും ഒന്ന് പോലെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ദുബായ്. ലോകങ്ങള്‍ക്കെല്ലാം മികച്ച മാതൃകയായ ദുബായ് നിയമങ്ങള്‍ ആര്‍ക്കു വേണ്ടിയും അണുവിട വ്യതിചലിക്കില്ലെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു.
Post Your Comments