കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവള ഉദ്ഘാടന തീയതി പ്രഖ്യാപിച്ചു. പിണറായി വിജയന്‍ 2018 സെപ്തംബറില്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യും. കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നിര്‍മാണ പ്രവൃത്തികളും വിമാനത്താവളത്തിലേക്കുള്ള റോഡ് നവീകരണവും അവലോകനം ചെയ്തു.
റോഡുകള്‍ 25 മീറ്റര്‍ വീതിയുള്ള നാലുവരിപ്പാതകളാക്കി വികസിപ്പിക്കാന്‍ യോഗത്തില്‍ തീരുമാനമായി. അവസാന ഘട്ടത്തിലാണ് കണ്ണൂര്‍ വിമാനത്താവളത്തിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍. ഇത് ഡിസംബര്‍ അവസാനത്തോടു കൂടി പൂര്‍ത്തിയാകും.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടേയും ഡിജിസിഎയുടേയും അനുമതി ലഭിച്ചാല്‍ ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കാമെന്നാണ് പ്രതീക്ഷയെന്ന് കിയാല്‍ എംഡി പി ബാലകിരണ്‍ പറഞ്ഞു. ഇപ്പോള്‍ 13 രാജ്യാന്തര സര്‍വീസുകളടക്കം 20 പേര്‍ സര്‍വ്വീസ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്.
Post Your Comments