ന്യൂഡല്‍ഹി: ഒക്ടോബർ ആറിന് അരുണാചലില്‍ വ്യോമസേന വിമാനം തകര്‍ന്നുവീഴുന്ന ദൃശ്യങ്ങള്‍ പുറത്ത്. തവാങിൽ നടന്ന ഈ അപകടത്തിൽപൈലറ്റ് ഉൾപ്പെടെ ഏഴു പേർ കൊല്ലപ്പെട്ടിരുന്നു. റഷ്യന്‍ നിര്‍മ്മിത എം.ഐ-17 വി5 വിമാനം സമുദ്ര നിരപ്പിൽ നിന്നും 17,000 അടി മുകളില്‍ വെച്ചാണ് തകർന്നു വീണത്.
ഇന്ത്യ-ചൈനീസ് അതിര്‍ത്തിക്ക് സമീപമുള്ള മേഖലയായ തവാങിൽ ആയിരുന്നു അപകടം ഉണ്ടായത്. കരസേന ക്യാമ്പിലേക്ക് സാധനമെത്തിക്കാന്‍ പോകുന്നതിനിടെയായിരുന്നു അപകടം. വിമാനം തകര്‍ന്നു വീഴുന്നതിന്റെ 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങളിൽ വിമാനത്തിന്റെ എയര്‍ റോട്ടര്‍ തകര്‍ന്നു വീഴുന്നത് വ്യക്തമായി കാണാം.
വീഡിയോ:( കടപ്പാട് NDTV)
Post Your Comments