തിരുവനന്തപുരം: ബി.എസ്.എന്‍.എല്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റിന്റെ വേഗത വര്‍ദ്ധിപ്പിക്കാന്‍ ഒരുങ്ങുന്നു. ഇപ്പോള്‍ രണ്ട് എം.ബി.പി.എസ് വേഗതയുള്ള പ്ലാനുകളുടെ വേഗം എട്ട് എം.ബി.പി.എസിലേക്കും എട്ട് എം.ബി.പി.എസ് വേഗത്തിലുള്ള പ്ലാനുകള്‍ 10 എം.ബി.പി.എസിലേക്കും ഉയർത്തും. 249 രൂപയുടെ അണ്‍ലിമിറ്റഡ് ബ്രോഡ്ബാന്‍ഡ് പ്ലാനില്‍ രണ്ട് എം.ബിയാണ് ഇപ്പോഴത്തെ വേഗം. ഇത് എട്ട് എം.ബിയായി മാറും.
മാസത്തില്‍ അഞ്ച് ജി.ബിയുടെ ഫെയര്‍ യൂസേജ് പരിധി അങ്ങനെ തന്നെ നിലനില്‍ക്കും. അഞ്ച് ജി.ബിക്ക് ശേഷം ഒരു എം.ബി.പി.എസ് ആയിരിക്കും വേഗത. അതേസമയം എല്ലാ പ്ലാനുകളിലും ഫെയര്‍ യൂസേജ് പരിധി കഴിഞ്ഞാല്‍ ഒരു എം.ബി.പി.എസ് ആയി വേഗത കുറയും. ജിയോ അടക്കമുള്ള കമ്പനികളെ അതിജീവിക്കുന്നതിനാണ് നെറ്റ് വേഗത ഉയര്‍ത്താന്‍ ബി.എസ്.എന്‍.എല്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
Post Your Comments