CinemaLatest NewsBollywoodHollywood

ആ ജാക്കറ്റിന്‌ ഉടമയാര് ? പ്രണയം വെളിപ്പെടുത്തി ബോളിവുഡ് സുന്ദരി

തന്റെ വ്യക്തി ജീവിതത്തെയും പ്രണയ ബന്ധങ്ങളെയും കുറിച്ച് അധികമൊന്നും വാചാലയാകാന്‍ പ്രിയങ്ക ശ്രമിക്കാറില്ല.ഒരിക്കൽ പ്രണയത്തെക്കുറിച്ച ചോദിച്ചപ്പോൾ ‘ഞാന്‍ പ്രണയം തിരഞ്ഞ് നടക്കുന്ന ഒരാളല്ല. അത് നടത്തിയെടുക്കേണ്ട ഒന്നാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല .ഒരുപാട് നല്ല കാര്യങ്ങള്‍ വിചാരിക്കാത്ത സമയങ്ങളില്‍ എന്റെ ജീവിതത്തില്‍ സംഭവിച്ചിട്ടുണ്ട്. എന്തിനാണ് മനോഹരമായ ഒരു സംഗതിയെ ഞാന്‍ നശിപ്പിക്കുന്നത്’എന്നാണ് പ്രിയങ്ക മറുപടി പറഞ്ഞത്.

എന്നാൽ ഇപ്പോൾ ഗോസിപ്പുകൾ പിടിമുറുക്കിയിരിക്കുന്നത് പ്രിയങ്കയുടെ പ്രിയപ്പെട്ട ഒരു ജാക്കറ്റിലാണ്.അന്താരാഷ്ട്ര തലത്തില്‍ നടന്ന ഒരു പരിപാടിക്കിടെ പ്രിയങ്ക ധരിച്ചിരുന്ന ബ്രൗണ്‍ ജാക്കറ്റ് പല ഊഹാപോഹങ്ങള്‍ക്കുമിടയാക്കിയിരുന്നു. ഇതിനെക്കുറിച്ച് ആരാഞ്ഞ പാപ്പരാസികളോട് പ്രിയങ്ക അന്ന് പറഞ്ഞത് ആ ജാക്കറ്റ് തന്റെ മുന്‍ കാമുകന്റേതാണെന്നാണ്.

ആ ജാക്കറ്റിലാണ് താൻ അക്ഷരാര്‍ത്ഥത്തില്‍ ജീവിക്കുന്നതെന്നും അതൊരു എയര്‍പോര്‍ട്ട് ജാക്കറ്റ് മാത്രമല്ലെന്നും അതിനെ ഒരുപാട് സ്നേഹിക്കുന്നുവെന്നും തന്റെ ഒരു ഭാഗമായി അത് മാറിക്കഴിഞ്ഞെന്നും പ്രിയങ്ക പറഞ്ഞിരുന്നു.എന്നാല്‍ ഇപ്പോൾ ഒരു മുന്‍നിര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആ ജാക്കറ്റിന്റെ ഉടമ ആരാണെന്ന് പ്രിയങ്ക വെളിപ്പെടുത്തി.താന്‍ അദ്ദേഹത്തെ എം.എഫ് എന്നാണ് വിളിക്കുന്നതെന്നാണ് താരം പറഞ്ഞത്. പ്രയങ്കയുടെ ആ പ്രിയപ്പെട്ട എം എഫ് ആരെന്നുള്ള ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button